Sunday, March 27, 2011

മകര വിളക്ക് / ജ്യോതി

ഞാനടക്കം ഹിന്ദു കുടുംബങ്ങളില്‍ ജനിച്ച ബഹു ഭൂരിപക്ഷത്തിനും അതുപോലെ
ശബരിമലയിലെ ദിവ്യാദ്ബുധം കാണാന്‍ കുതിച്ചെത്തുന്ന ആന്ധ്രയിലെയും
കര്നാടകയിലെയും ജന ലക്ഷങ്ങള്‍കും പൊന്നമ്പലമേട്ടില്‍ മുന്ന് വട്ടം
തെളിയുന്ന "മകര വിളക്ക് / (ജ്യോതി ?)" ദിവ്യമായിരുന്നു. ആ ഒരറിവിന്റെ
ബലത്തില്‍ തന്നെയാവും എഡിടോറിയലും അങ്ങനെ പരാമര്‍ശിച്ചത് . അതിലെ അപാകത ചൂണ്ടികാട്ടി
ദേവരാജന്‍ ഡോക്ടര്‍ എഴുതിയ കത്ത് വായിച്ചു. ഒരു കാര്യം ചൂണ്ടി കാട്ടട്ടെ
കാട്ടിനുള്ളില്‍ "ആരോ " തെളിയിക്കുന്ന വിളക്കിന്റെ കള്ളത്തരം
യുക്തിവാദികളുടെയും ആധുനിക ശാസ്ട്രോപകരണങ്ങളുടെയും വെളിച്ചത്തില്‍
പോലിയുമെന്നുറപ്പായപ്പോള്‍ ഉണ്ടാക്കിയ ഒരു പുതിയ തന്ത്രമാണ് വിളക്കും
ജ്യോതിയും. ലക്‌ഷ്യം എന്തോ ഒരു കൃതിമ ദിവ്യത്വ ലഹരി സൃഷ്ടിക്കലും !

മുന്ന് വട്ടം കത്തിക്കുന്ന വിളക്കില്‍ ദിവ്യത്വം ഇല്ലാന്ന്
സമ്മതിച്ചിരിക്ക അന്നെടിവസവും അതിന്റെ തലേന്നും പിറ്റെന്നുമൊക്കെ
ആകാശത്തില്‍ ഉണ്ടാവാറുള്ള 'സിറിയസ്' നക്ഷത്രമാണോ പിന്നെ ദിവ്യ ജ്യോതി ?
അതിലെ ദിവ്യത്വം ഒന്ന് വിശദീകരിക്കാമോ ? വളരെ ആസൂത്രിതമായി
കാട്ടിനുള്ളില്‍ വിളക്ക് തെളിയിച്ചു ആളുകളെ പറ്റിച്ചു നില നിര്തെണ്ടതല്ല
വിശ്വാസം. അതിത്തിരി യുക്തി ഭദ്രമായാലും കുഴപ്പമൊന്നു മില്ല. സിറിയസ്
നക്ഷത്രം കാണാന്‍ ( ദിവ്യജ്യോതി ) ഈ തിരക്കിന്റെയും ബുധിമുട്ടിന്റെയും
ആവശ്യ്മില്ലെന്നിരിക്ക "ആരോ" കത്തിക്കുന്ന വിളക്ക് തന്നെയാണ് ഭക്തരുടെ
ഹരം . ഈ ഹരം തന്നെയാണ് ഈ വര്ഷം ഉണ്ടായ ദുരന്തങ്ങല്കും കാരണം. അന്നേ ദിവസം
മാത്രമായി ഒരു നക്ഷത്രവും ആകാശത് ഉദിക്കുന്നില്ല. മകര വിളക്ക് കാലത്ത്
പൊന്നമ്പല മേട്ടില്‍ ‍ കാണാവുന്ന നക്ഷത്രത്തെയാണ്‌ ഇപ്പോള്‍
ദിവ്യമാക്കുന്നെതെങ്കില്‍ , ക്ഷമിക്കുക ഇത്തരം സൃഷ്ടികള്‍ക് പുറകിലെല്ലാം
വിളങ്ങുന്ന സ്രഷ്ടാവിന്റെ ആരാധിക്കാനുള്ള മനസ്സ് ആര്‍ജിക്കാന്‍ മാത്രം യുക്തി
നേടിയ ആളുകള്‍ കേരളത്തിലെങ്കിലും വര്‍ധിച്ചു വരുന്നുണ്ട്. ശബരിമല
തീര്താടനതോടല്ല മറിച്ച് അതിനു ഉണര്‍വ് ഏകുന്ന ചില തട്ടിപ്പുകൊലോടാണ്
വിയോജിപ്പ് എന്ന് സൂചിപിക്കുന്നു .

ഡോക്ടറുടെ കത്ത് മകര ജ്യോതിക്ക് എന്തോ ഒരു ദിവ്യത്വം ഉണ്ട്
എന്ന് ചില വായനക്കര്കെങ്കിലും തോന്നിയെക്കുമോ എന്ന ആശങ്കയിലാണ് ഈ കത്ത്
. പ്രവാചക കേശം (?) വെള്ളത്തില്‍ മുക്കി മത ബിസിനസ്സ് നടത്തുന്ന മുസ്ലിം
സാമുദായിക ശ്രമങ്ങളെ ആത്മാര്തമായി എതിര്കുന്ന പ്രബോധനം വിശ്വാസത്തിന്റെ
പേരിലുള്ള ചൂഷണം അത് ഏത് സമുദായത്തില്‍ നിന്നായാലും എതിര്‍കപ്പെടെണ്ടാതാനെന്ന
തിരിച്ചറിവില്‍ തന്നെയാവും ആ എഡിടോറിയല്‍ എഴുതിയത് !

2 comments:

  1. തിരുവനന്തപുരം: ശബരിമലയിലെ മകര്യ ജ്യോതിയും മകര വിളക്കും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന്‌ തന്ത്രി കണ്‌ഠരര്‌ മഹേശ്വരര്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനെപ്പറ്റി ചിലര്‍ സൃഷ്ടിയ്‌ക്കുന്ന വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമോ സ്ഥാപിത താത്‌പര്യങ്ങള്‍ക്കു വേണ്ടിയോ ആമെന്നും അദ്ദേഹം പറഞ്ഞു. മകര ജ്യോതി ആകാശത്ത്‌ തെളിയുന്ന നക്ഷത്രമാണ്‌. അതെ സമയം മകര വിളക്ക്‌ പൊന്നമ്പല മേട്ടില്‍ ശാസ്‌താവിന്റെ മൂല സ്ഥാനത്ത്‌ പണ്ടു മുതല്‌ക്കെ ആദിവാസികള്‍ തെളിയിച്ചു പോന്ന വിളക്കാണ്‌. പരശുരാമനാണ്‌ ആദ്യമായി ഇവിടെ ദീപാരാധന നടത്തിയെന്നതാണ്‌ വിശ്വാസം. പ്രതീകാത്മകമായി ഇപ്പോഴും അവിടെ ദീപാരാധന നടത്തുന്നു. മൂന്നു വട്ടം ദീപം തെളിയുന്നത്‌ അങ്ങനെയാണ്‌. ഇതിനെ മകര ജ്യോതിയെന്നു തെറ്റിദ്ധരിച്ചാണ്‌ ചിലര്‍ വിമര്‍ശിയ്‌ക്കുന്നതെന്നും തന്ത്രി പറഞ്ഞു.

    ReplyDelete
    Replies
    1. ഞാൻ തന്നെ ഇങ്ങോട്ട് വരാറില്ല
      ഇങ്ങിനെ ഒരു ബ്ലോഗ്‌ ഉണ്ട് എന്നോര്മിപിച്ചത്
      കാലം തെറ്റി എത്തിയ ഈ കമന്റ്‌ ആണ്
      ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ് പലപ്പോഴും ഒരു കത്ത് / ഫോണ്‍ ആയി മാറുന്ന കാലമാണല്ലോ ഇത്
      നന്ദി

      Delete