Thursday, March 31, 2011

നീ വായിക്കാന്‍

സുന്ദരമായ ഒരു സെന്‍ കഥ

പുരാതനമായ ആ പൊട്ടക്കിണറിലെ തണുത്തജലത്തില്‍ വീണ അയാള്‍ വെള്ളത്തിന്റെ അടിത്തട്ടിലേക്കാണ്ടുപോയി. ഒരു ചീങ്കണ്ണി അയാളെ പിടിക്കാന്‍ വായ തുറന്നുകൊണ്ട് പൊന്തിവന്നു. ഭയന്ന അയാള്‍ എങ്ങനെയോ ജലത്തിന്റെ ഉപരിതലത്തിലേക്ക് പൊന്തിവന്നു. മുകളിലേക്ക് നോക്കിയപ്പോള്‍ അയാളെ പിടിച്ചുതിന്നാന്‍ വിശന്ന പുലി അവിടെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. ഒരു ക്ഷണനേരം കൊണ്ടയാള്‍ ചീങ്കണ്ണിക്ക് പിടികൊടുക്കാതിരിക്കാനായി, കിണറിന്റെ ചുറ്റുമതിലിലെ കല്ലുകളില്‍ ഏതിലെങ്കിലും ഒന്നു പിടിച്ചുനില്ക്കാനാവുമോ എന്ന് ആലോചിച്ചു. കിണറിന്റെ ചുറ്റുമുള്ള മാളങ്ങളില്‍ നിന്ന് പാമ്പുകള്‍ പത്തിവിടര്‍ത്തിനോക്കുന്നു.

വെള്ളത്തിനടിയില്‍ ചീങ്കണ്ണി, കരയില്‍ പുലി, കിണറിനകത്ത് ചുറ്റുമതിലില്‍ പാമ്പുകളും.
അയാള്‍ ഉടന്‍ തൊട്ടുമുന്നില്‍ ഞാന്നുകിടന്ന മരച്ചില്ലയില്‍ പിടിച്ചു പൊന്തുകയും ദീര്‍ഘശ്വാസമയച്ച് കിണറിനടിയിലേക്ക് എത്തിനോക്കുന്ന സൂര്യകിരണങ്ങളെ ആനന്ദത്തോടെ നോക്കിക്കൊണ്ട്, 'ഹാ, ജീവിതം എത്ര മനോഹരമായിരുന്നു!' എന്ന് ആദ്യമായി തിരിച്ചറിയുകയും ഓര്‍ക്കുകയും ചെയ്തു.

പിടിച്ചുനിന്ന മരക്കൊമ്പില്‍ തൂങ്ങിനിന്നുകൊണ്ട് അയാള്‍ തലയുയര്‍ത്തിയപ്പോള്‍ അദ്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരു തേനീച്ചക്കൂടില്‍നിന്ന് തേന്‍തുള്ളികള്‍ ഇറ്റുവീഴുന്നു. അയാള്‍ തല ഒന്നുകൂടി നേരെയാക്കി നാവുനീട്ടി ആ തേന്‍കണങ്ങള്‍ നുകര്‍ന്നു. അതിനിടയ്ക്ക് അദ്ദേഹം പിടിച്ചുരക്ഷപെട്ട ആ ജീവവൃക്ഷത്തിന്റെ അടിവേരില്‍ കറുത്തതും വെളുത്തതുമായ രണ്ടെലികള്‍, രാവും പകലും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നത് അദ്ദേഹം കാണുകയുണ്ടായില്ല.

മരണം തൊട്ടുമുന്നിലുള്ളപ്പോഴും അദ്ദേഹം നാവുനീട്ടുകയും മധുകണങ്ങളുടെ മാധുരി നുണഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതത്രേ മനുഷ്യന്‍!

Sunday, March 27, 2011

മകര വിളക്ക് / ജ്യോതി

ഞാനടക്കം ഹിന്ദു കുടുംബങ്ങളില്‍ ജനിച്ച ബഹു ഭൂരിപക്ഷത്തിനും അതുപോലെ
ശബരിമലയിലെ ദിവ്യാദ്ബുധം കാണാന്‍ കുതിച്ചെത്തുന്ന ആന്ധ്രയിലെയും
കര്നാടകയിലെയും ജന ലക്ഷങ്ങള്‍കും പൊന്നമ്പലമേട്ടില്‍ മുന്ന് വട്ടം
തെളിയുന്ന "മകര വിളക്ക് / (ജ്യോതി ?)" ദിവ്യമായിരുന്നു. ആ ഒരറിവിന്റെ
ബലത്തില്‍ തന്നെയാവും എഡിടോറിയലും അങ്ങനെ പരാമര്‍ശിച്ചത് . അതിലെ അപാകത ചൂണ്ടികാട്ടി
ദേവരാജന്‍ ഡോക്ടര്‍ എഴുതിയ കത്ത് വായിച്ചു. ഒരു കാര്യം ചൂണ്ടി കാട്ടട്ടെ
കാട്ടിനുള്ളില്‍ "ആരോ " തെളിയിക്കുന്ന വിളക്കിന്റെ കള്ളത്തരം
യുക്തിവാദികളുടെയും ആധുനിക ശാസ്ട്രോപകരണങ്ങളുടെയും വെളിച്ചത്തില്‍
പോലിയുമെന്നുറപ്പായപ്പോള്‍ ഉണ്ടാക്കിയ ഒരു പുതിയ തന്ത്രമാണ് വിളക്കും
ജ്യോതിയും. ലക്‌ഷ്യം എന്തോ ഒരു കൃതിമ ദിവ്യത്വ ലഹരി സൃഷ്ടിക്കലും !

മുന്ന് വട്ടം കത്തിക്കുന്ന വിളക്കില്‍ ദിവ്യത്വം ഇല്ലാന്ന്
സമ്മതിച്ചിരിക്ക അന്നെടിവസവും അതിന്റെ തലേന്നും പിറ്റെന്നുമൊക്കെ
ആകാശത്തില്‍ ഉണ്ടാവാറുള്ള 'സിറിയസ്' നക്ഷത്രമാണോ പിന്നെ ദിവ്യ ജ്യോതി ?
അതിലെ ദിവ്യത്വം ഒന്ന് വിശദീകരിക്കാമോ ? വളരെ ആസൂത്രിതമായി
കാട്ടിനുള്ളില്‍ വിളക്ക് തെളിയിച്ചു ആളുകളെ പറ്റിച്ചു നില നിര്തെണ്ടതല്ല
വിശ്വാസം. അതിത്തിരി യുക്തി ഭദ്രമായാലും കുഴപ്പമൊന്നു മില്ല. സിറിയസ്
നക്ഷത്രം കാണാന്‍ ( ദിവ്യജ്യോതി ) ഈ തിരക്കിന്റെയും ബുധിമുട്ടിന്റെയും
ആവശ്യ്മില്ലെന്നിരിക്ക "ആരോ" കത്തിക്കുന്ന വിളക്ക് തന്നെയാണ് ഭക്തരുടെ
ഹരം . ഈ ഹരം തന്നെയാണ് ഈ വര്ഷം ഉണ്ടായ ദുരന്തങ്ങല്കും കാരണം. അന്നേ ദിവസം
മാത്രമായി ഒരു നക്ഷത്രവും ആകാശത് ഉദിക്കുന്നില്ല. മകര വിളക്ക് കാലത്ത്
പൊന്നമ്പല മേട്ടില്‍ ‍ കാണാവുന്ന നക്ഷത്രത്തെയാണ്‌ ഇപ്പോള്‍
ദിവ്യമാക്കുന്നെതെങ്കില്‍ , ക്ഷമിക്കുക ഇത്തരം സൃഷ്ടികള്‍ക് പുറകിലെല്ലാം
വിളങ്ങുന്ന സ്രഷ്ടാവിന്റെ ആരാധിക്കാനുള്ള മനസ്സ് ആര്‍ജിക്കാന്‍ മാത്രം യുക്തി
നേടിയ ആളുകള്‍ കേരളത്തിലെങ്കിലും വര്‍ധിച്ചു വരുന്നുണ്ട്. ശബരിമല
തീര്താടനതോടല്ല മറിച്ച് അതിനു ഉണര്‍വ് ഏകുന്ന ചില തട്ടിപ്പുകൊലോടാണ്
വിയോജിപ്പ് എന്ന് സൂചിപിക്കുന്നു .

ഡോക്ടറുടെ കത്ത് മകര ജ്യോതിക്ക് എന്തോ ഒരു ദിവ്യത്വം ഉണ്ട്
എന്ന് ചില വായനക്കര്കെങ്കിലും തോന്നിയെക്കുമോ എന്ന ആശങ്കയിലാണ് ഈ കത്ത്
. പ്രവാചക കേശം (?) വെള്ളത്തില്‍ മുക്കി മത ബിസിനസ്സ് നടത്തുന്ന മുസ്ലിം
സാമുദായിക ശ്രമങ്ങളെ ആത്മാര്തമായി എതിര്കുന്ന പ്രബോധനം വിശ്വാസത്തിന്റെ
പേരിലുള്ള ചൂഷണം അത് ഏത് സമുദായത്തില്‍ നിന്നായാലും എതിര്‍കപ്പെടെണ്ടാതാനെന്ന
തിരിച്ചറിവില്‍ തന്നെയാവും ആ എഡിടോറിയല്‍ എഴുതിയത് !