Thursday, October 22, 2009

പ്രണയം // സിൽജമാർക്‌ വേണ്ടി

സിൽജമാർക്‌ വേണ്ടി
-----------------

ഒരു പ്രണയം കൂടി
നുള്ളി കളഞ്ഞുകൊണ്ടവർ
വിധിയിറക്കി
ഹൃദയങ്ങളിൽ മുറിവുണ്ടാക്കി
ധർമ സമരം നടത്തുന്നവർ
ഇനിയുള്ള സമ്മർദ്ധങ്ങൾ...
കുത്തു വാക്കുകൾ
മരണങ്ങൾ

ഞാനും നീയുമില്ല
ഇനി നമ്മളെയുള്ളു എന്നറിയാനും
പ്രണയം പൂത്തു വിടരുമെന്നു
കരുതാനും
ഇനിയെന്തു ന്യായം !!

കാത്തിരിക്കാം
നമുക്കിനി

പ്രണയം കണ്ണു ചിമ്മിയെത്തുമല്ലോ?
മുളങ്കാടിനപ്പുറം സൂര്യൻ
ഊർനിറങ്ങുന്നതു കാണാനും
ചാറ്റൽ മഴയുടെ കലംബൽ
ഒരു കുടയ്കടിയിലിയിരുന്നു കേൾകാനും
ഇല കൊഴിയ്കുന്ന തണൽ
മരങ്ങൾക്‌ കൂട്ടിരിക്കാനും
സഖീ എന്നൊന്ന്‌ കാതരമായി വിളിക്കാനും
ഊർന്നുപൊയ തട്ടം ഒന്നെടുത്തു
ചാർത്തി തരാനും................

ശപിക്കാം........
ഇവരൊക്കെ പുഴുത്തേ
ചാവൂ.Wednesday, June 17, 2009

അച്ഛന്‌

അച്ഛാ കൈ പിടിച്ചേ നടക്കുക
പിച്ച വെക്കുന്ന കാലമല്ലെ ഇത്‌

ഡിമെന്‍ഷ്യ കൊത്തി തിന്നുന്ന തലച്ചോറിലും
ഓര്‍ത്തു വെക്കുന്നത്‌ കൂലിവേലക്കാരന്റെ
മക്കള്‍ കീഴടക്കിയ അകാശങ്ങള്‍

'അവനെടുത്തെടുത്തു മോശമാക്കി'
പരിഭവം ആശുപത്രി മുറികളൊടെങ്കിലും
കണ്ണില്‍ തിളങ്ങിയത്‌
അശുപത്രിയോളം വലുതായെടുത്ത മകന്റെ
വീട്ടിലന്തിയുറങ്ങാനെത്തിയ അഭിമാനം !

മൂകാംബികക്കെന്നു കള്ളം ചൊല്ലി
കാര്‍ അശുപത്രിയിലെക്കു വിട്ടപ്പൊളും
'നിന്റമ്മെയെ കൂട്ടേണ്ടെ ?
അവളെന്നും പശുക്കള്‍ക്‌ കാവലാളെന്നത്‌
സൂക്ഷിച കോശങ്ങല്‍ തുരുമ്മിപ്പോയതൊ
അതോ ..........?


മൂകാംബിക തൊഴുതു മടങ്ങി ചെല്ലുമ്പോള്‍
അമ്മക്കു മുല്ലപ്പൂ വാങ്ങണമെന്ന അഗ്രഹം ബാക്കി
മേറ്റ്ന്തൊക്കെ പറയാതെ പറഞ്ഞു ചൊല്ലി
എന്നാര്‍കറിയാം ?


അച്ഛാ കൈ പിടിച്ചേ നടക്കുക
പിച്ച വെക്കുന്ന കാലമല്ലെ ഇത്‌


മറവിയിലെക്കു മാഞ്ഞു പോവുന്നതു കാലമൊ
അതോ അച്ഛന്‍ തന്നെയൊ
സ്നേഹം പോലും തിരിച്ചറിയാത്ത
കാലമേ നീ ഏകനായി പുകഞ്ഞമരുക
സാക്ഷിയായി ഞാനും ധ്രുവ നക്ഷത്രവും മാത്രം !

Tuesday, June 16, 2009

കമല സുരയ്യ

സുരയ്യയുടെ മയ്യത്തു
വീതിക്കാന്‍ മാധ്യമങ്ങള്‍
മത്സരിക്കുന്നതിനിടയിലായിരുന്നു
മലക്കുകള്‍ വെള്ള തൂവാലയുമായി
എത്തിയത്‌

ജീവിതത്തിലും മരണത്തിലും
അവരുടെ മതം തിരയുന്നവര്‍ക്ക്‌
അടുക്കളയില്‍ രാത്രിയില്‍ ഉച്ചിഷ്ടം
മണപ്പിക്കാന്‍ വരുന്ന കൂറകളുടെ
മുഖമായിരുന്നു

കമലക്കു വേണ്ടി മരണശേഷം
കോളമെഴുതാന്‍ അളുകള്‍ മത്സരിച്ചു
നിഷേധകുറിപ്പിറക്കാനവരില്ലല്ലൊ ?
വായ്കരിയിട്ടു ആത്മബന്ധം
തെളിയിക്കുവാനുമാളെത്തി
ഇവരെയൊക്കെ പേടിച്ചായിരുന്നു
അവര്‍ കേരളം വിട്ടത്‌ !

ആത്മാവിനു ശാന്തി കിട്ടാന്‍ ചിലര്‍
മരണശേഷം പേരിലെ മ്ലേച്ഛത നീക്കി
അപ്പോഴാണറിഞ്ഞത്‌
ആയമ്മ മക്കളെയും മാറ്റിയിരിക്കുന്നു !
ഇല്ലാച്ചാല്‍ നാലപ്പാട്ടെ മണ്ണില്‍
കത്തിച്ചെടുത്ത ചാരവുമായി
ഊരു ചുറ്റി പക ഒടുക്കാമായിരുന്നു


പാളയം പള്ളിയിലെ ഖബറിസ്താനില്‍
സ്വര്‍ഗത്തിന്റെ മണം പരന്നതു കണാന്‍
കണ്ണു മാത്രം പോര
നെഞ്ഞിന്‍ കൂടിനകത്തു മറ്റൊന്നുകൂടി വേണം

Monday, May 25, 2009

ഹെമന്ദ്‌ കര്‍്കരെ

ഒരു കോടി വിലയിട്ടാനവര്
എന്റെ സഖാവിന്റെ മൃതദേഹം
വാങ്ങനെത്തിയത്
രാജ്യസ്നേഹത്തിന്റെ പേറ്റന്റ്‌
അവര്കായതിനാല്‍്
മൂവര്‍ണകൊടി പുതപിച്ചു വേണമായിരുന്നു
എനിക്കത് തെളിയിക്കുവാന്‍
അതിന് മുപ്പതു വെള്ളിക്കാശ്
തിരയുമ്ബോഴാണ് അവര്‍
കോടിയുമായെത്തിയത്
ഭാ...........
ഒറ്റ ആട്ടായിരുന്നു
എനിക്കിനി മരിച്ചാലും വേണ്ടില്ല