Sunday, December 12, 2010

കേരളീയ മുസ്ലിം കൂട്ടായ്മ - ഒരു സങ്കട ഹരജി

പടച്ച തമ്പുരാന്‍ ഈ ഭൂലോക നിവാസികള്കായി ഇറക്കി തന്നെ പരിശുദ്ധ വേദം അനുസരിച്ചോ അല്ലെങ്കില്‍ ഖലിഫ ഉമറിന്റെ ഭരണം എന്ന് ഗാന്ധിജി സ്വപ്നം കണ്ടതോ അയ ഒരു ഭരണക്രമം ഇന്ത്യയില്‍ വന്നാല്‍ നമ്മുടെ അമുസ്ലിം സഹോദരര്‍ എന്ത് ചെയ്യും എന്ന ഹിമാലയന്‍ വിവരക്കേട് അരൊടെന്കിലുമുള്ള വാശിയിലാനെങ്കില്‍ പ്പോലും പറഞ്ഞു പോകുന്നതിന്റെ അജ്ഞത എത്രയുന്ടെന്നു തിരിച്ചറിയാനെങ്കിലും ഇസ്ലാമിക രാഷ്ട്രീയം എന്ന സംഞ്ജ ഉപയോഗിക്കുന്നവര്‍ക്ക് സാധിക്കേണ്ടതുണ്ട്‌ . ഇന്ത്യന്‍ ജനാധിപത്യതെക്കാലേറെ മാനവികവും ജനങ്ങളോടുള്ള ബാധ്യത നിറവേറ്റുന്നതുമല്ല ഇസ്ലാമിക ഭരണക്രമമെങ്കില്‍ അന്ത്യ വേദം , അല്ലുഹു ഇറക്കി എന്നൊക്കെയുള്ള വീര വാദങ്ങള്‍ നിര്‍ത്തി എല്ലാ ഉള്‍കൊള്ളുന്ന ഹിന്ദു മതത്തിലെ ഒരു ജാതി ആയി മാറുന്നതല്ലേ നമുക്ക് നല്ലത്. അങ്ങിനെയാവുമ്പോള്‍ ദേശീയതയുടെ പേരിലെങ്കിലും നമുക്ക് ഒരുമിക്കാമല്ലോ ? ഒറ്റ അക്ഷര വ്യത്യാസം പോലുമില്ലാത്ത വേദവും ജീവനെ പോലിരിക്കുന്ന ഒരു പ്രവാചക അധ്യാപനങ്ങലുമുള്ള ഈ സമുദായത്തിന് ഒരു മിനിമം അജണ്ടയില്‍ ഒരുമിചിരിക്കാന്‍ പറ്റുന്നില്ല എന്നതോ പോകട്ടെ അക്ഷരങ്ങള്‍ പോലും അറക്കുന്ന പരിഹാസങ്ങളും വിമര്‍ശനങ്ങളും പരസ്പരം തൊടുക്കാന്‍ ഒരു മടിയുമില്ല താനും . ഇതാണോ അന്ത്യ വേദത്തിന്റെ മഹിമ, അന്ത്യ വേദക്കാരുടെ സംസ്കാരം ? ഓരോ സംഘടനയും ഉത്തരം പറയുക തന്നെ വേണം. അത് ഇസ്ലാമിന്റെ പേരില്‍ സംഘടിപിച്ചതനെങ്കില്‍ ! വേദ പ്രകാരം തന്നെ ഇതര ജാതികളും ഉപജാതികലുമുളള ഹൈന്ദവ സമൂഹത്തെ ഒരുമിപ്പിക്കാന്‍ ഒരു കോമണ്‍ അജണ്ട അതാണ്‌ ദേശീയത. ഈ ദുരവസ്ഥയിലാണ് അന്ത്യ വേദത്തിന്റെ അനുയായികളും എന്ന് പരസ്യമായി സമ്മതിക്കാന്‍ സമയമായോ നമുക്ക് ? ഇസ്ലാമില്‍ നാമുണ്ടാക്കിയ ജാതിയും ഉപജാതിയും പരസ്യപ്പെടുതികൊണ്ട് ?

ഇസ്ലാം ഭീകരയതയാണ് എന്ന് കരുതുന്നവരോടല്ല ഈ കുറിപ്പ് സംവദിക്കുന്നത് മറിച്ച് ഈ ലോകത്തിനുള്ള വെളിച്ചമായി സ്രഷ്ടാവ് ഏല്പിച്ചു തന്ന മതം എന്ന് വിശ്വസിക്കുന്നവരോടാണ്. വിശുദ്ദ ഖുറാന്‍ ഈ ലോക സ്രഷ്ടാവായ അല്ലാഹുവിന്റെ ജനങ്ങള്കുള്ള സന്ടെശമാനെന്നും അതില്ലുള്ള നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും സര്‍വാത്മന അന്ഗീകരിക്കാനും പ്രാവര്‍ത്തികമാക്കാനും ഏതൊരു മുസ്ലിമും ബാധ്യ്സ്തനനെന്നും എല്ലാ മുസ്ലിങ്ങളും അംഗീകരിക്കുന്നു. എല്ലാ മത സംഘടനകളും ഇക്കാര്യത്തില്‍ എകാഭിപ്രയക്കാര്‍ തന്നെ . അപ്പോള്‍ രാഷ്ട്രീയത്തിലും അത്തരം മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നും അത് മുറുകെ പിടിക്കാന്‍ മുസ്ലിം പേരിലുള്ള രാഷ്ട്രീയ സംഘടനകള്‍ ബാധ്യസ്ഥരാണ് എന്നുമുള്ള ആശയം ലളിതം തന്നെയല്ലേ ? ഈ ആശയം ശക്തമായി അവതരിപ്പിച്ചപ്പോള്‍ മൌലാന മൌദൂദി ക്ക് കൈ പിഴ സംഭവിച്ചു എന്ന് സമ്മതിച്ചാല്‍ തന്നെ , ആ പിഴവില്ലാതെ ദൌത്യം ഏറ്റെടുത്തു നടത്താന്‍ ‍ ശ്രമിക്കെന്ടവരല്ലേ ഇതര കക്ഷികള്‍ ? ഇസ്ലാമിക രാജ്യങ്ങളെയും എന്തിനു മതത്തെ പ്പോലും തുണ്ടം തുണ്ടമാക്കി സാമ്രാജ്യ ശക്തികള്‍ രസിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത് മുസ്ലിം യുവാക്കളെ രാഷ്ട്രീയമായി ഉദ്ധരിക്കാന്‍ സ്വന്തം തൂലിക ചലിപ്പിച്ച മൌദൂദിയുടെ കാലഘട്ടം അത് ആവശ്യപെട്ടിരുന്നു എന്നതും പരിഗനിക്കെണ്ടുന്നതാണ് തന്നെ . മൌദൂദിക്ക് പിഴച്ചോ ഇല്ലയോ എന്ന അനാവശ്യ വിവാദമല്ല എന്റെ വിഷയം മറിച്ച് കാലഘട്ടം ആവശ്യപ്പെടുന്നത് അനുസരിച്ച് വിശുദ്ദ ഖുറാന്‍ ആധാരമാക്കി ജീവിതം മരണവും വിവാഹവും രാഷ്ട്രീയവുമൊക്കെ വികസിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്യേണ്ടുന്നവരാണ് മുസ്ലിങ്ങള്‍ എന്ന് നമ്മളെല്ലാവരും അന്ഗീകരിക്കുന്നതിനാല്‍ വിശുദ്ധ ഖുരനെ സാക്ഷിയാക്കിയിട്ടുള്ള ഒരു സങ്കട ഹരജി മാത്രമാണീ കുറിപ്പ് .
ഉദാഹരണത്തിന് കേരളീയ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ ഒരു ഇസ്ലാമിക രാഷ്ട്രീയ ദൌത്യം നിറവേറ്റുന്നില്ല എന്നതും മറിച്ച്‌ ഒരു സാമുദായിക കക്ഷി യുടെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന ഒരു ശരാശരി രാഷ്ട്രീയ പാര്‍ടി മാത്രമായി പ്പോവുന്നു എന്ന് അതിന്റെ സഹയാത്രികരും അന്ഗീകരിക്കുമെന്നു തോന്നുന്നു. കേരള കോണ്‍ഗ്രസിന്റെ മറ്റൊരു രൂപം ? വിശുദ്ധ ഖുറാന്‍ പരിചയപ്പെടുത്തുന്ന ഉത്തമ സമുദായത്തിന്റെ രാഷ്ട്രീയ പരിചെദമല്ല ലീഗ്. അവരൊട്ടു അവകാശ പ്പെടുനില്ല താനും. ഒരു വേള . ലീഗിനെ ആ നിലവാരത്തിലേക് ഉയര്തനയാല്‍ , അതിനു വേണ്ട നിര്‍ദേശങ്ങളും കര്‍മ പരിപാടികളും നല്‍കി ഒരു ഇസ്ലാമിക രാഷ്ട്രീയമാക്കി ( വിശുദ്ദ ഖുറാന്‍ വിഭാവനം ചെയ്യുന്ന ഒരു സാമൂഹ്യ നീതിയില ധിഷ്ടിതമായ ) വികസിപ്പിക്കാന്‍ മറ്റു മത സംഘടനകള്‍ക് സാധിച്ചാല്‍ ജമ അതെ ഇസ്ലാമിയുടെ രാഷ്ട്രീയ ഇടപടെല്‍ അനാവശ്യമായേക്കാം. ഇത്തരത്തിലുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ സഹോദര്യതിലല്ല മുസ്ലീം സംഘടനകള്‍ ഉള്ളത് എന്നതും തിരിച്ചരിയെണ്ടുന്നത് തന്നെ . ആധുനിക ജീവിതത്തെ മുച്ചൂടും സ്പര്ഷിക്കുമാറാക് പടര്‍ന് കഴിഞ്ഞ ഒരു പ്രതിഭാസം തന്നെയാണ് രാഷ്ട്രീയം. മതം ആത്മീയ ജീവിതത്തിലും രാഷ്ട്രീയം സാമൂഹിക ജീവിതത്തിലും എന്നാ നിലയിലുള്ള ഒരു പങ്കുവെപ്പ് അറിയാതെയെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ടുണ്ട് . അതില്‍ വീതം ലഭിച്ച തത്പര കക്ഷികള്‍ സ്വന്തം ഭൌതിക ചുറ്റുപാടുകള്‍ വര്‍ധിപ്പിക്കുന്ന തിരക്കിലും അതില്‍ അവരുടെ മേഖലയില്‍ മറ്റു കക്ഷികള്‍ കടന്നു ചെന്നലുണ്ടാവുന്ന മുറു മുറുപ്പ്‌ ‌ ഒക്കെ സമ കാലീന രാഷ്ട്രീയം വീക്ഷിക്കുന്ന എതോരാള്കും എളുപ്പം തിരിച്ചറിയനാവും. ഇനി രാഷ്ട്രീയ വീക്ഷണത്തില്‍ മത സംഘടനകള്‍ക് വീതിച്ചു കൊടുത്ത മുസ്ലിം യുവാക്കളുടെ ആത്മീയ സംസ്കരണമോ ? അതും വളരെ ദുരന്ത പൂര്‍ണമായ ഒരവസ്തയിലനുള്ളത് . ക്രിമിനലുകളാലും ഭൌതിക പ്രമതരായ ആള്കൂട്ടമായും കള്ളപ്പണ രാജാക്കന്മാര് മായുമൊക്കെ ആയി സമുദായം അധപതിക്കുന്നു എന്ന സങ്കടം ഏവരും രഹസ്യമായെങ്കിലും പങ്കുവെക്കുന്നുമുണ്ട്. മത രാഷ്ട്രീയ മേഖലയില്‍ എമ്പാടും ബാധിച്ച മൂല്യച്ചുതിയായി മാത്രം ഇതിനെ എഴുതി തള്ളാവുന്നതാണോ ? ലീഗ് നേതൃത്വം ഒട്ടും പിനങ്ങേണ്ടതില്ല.കുളിമുറിയില്‍ ഏവരും നഗ്നര്‍ തന്നെ . ചില്ലറ വ്യത്യാസങ്ങള്‍ കാണുമെന്നു മാത്രം .

അല്ലാഹുവിന്റെ ദീനിന്റെ പ്രകാശം ഭുമിയില്‍ വ്യാപിപ്പിക്കാന്‍ നിയുക്തരക്കപ്പെട്ട ഉത്തമ സമുദായം വ്യതിരിക്തമായി വല്ലതും ചെയ്യേണ്ടുന്നതല്ലേ? എല്ലാം സംഘങ്ങളും യോജിക്കുക എന്ന സ്വപ്നമൊന്നും ആരും കാണുന്നുണ്ടാവില്ല, തീര്‍ച്ച. സ്വപ്നം പോലും കാണാനാവാത്ത രീതിയില്‍ വെറുത്തും പഴി പറഞ്ഞും പരസ്പരം സഹായിക്കുകയാണ് കേരളീയ ഇസ്ലാമിക സാഹോദര്യം! അത് കൊണ്ട് തന്നെ ഓരോ സംഘവും അവരവരുടെ മേഖലയില്‍ വിശുദ്ധ ഖുറാന്‍ വിഭാവനം ചെയ്യുന്ന സംസ്കരണം നടത്താന്‍ തീരുമാനിക്കുക, എല്ലാ സംഘടനയിലും പെട്ടവരുടെ ഒരു നിരീക്ഷണ സമിതിയുണ്ടാക്കി പ്രശ്നങ്ങള്‍ പൊതുജന മുന്നിലെത്താതെ പരിഹരിക്കുക എന്നൊക്കെ ഇടയ്ക്കു പലരും ആലോചി പോവാരുണ്ടത്രേ . ഞാനും സ്വപ്നം കാണാറുണ്ട്. പരസ്പരം പോരടിച്ചു തളര്‍ന് വീഴുന്ന മുസ്ലിം സഹോദരങ്ങളെ കുറിച്ചല്ല ഞാന്‍ അറിഞ്ഞുട്ടുള്ളത് , ഒരയവത്തിനു കോട്ടം വന്നാല്‍ പനി പിടിച്ചു ദേഹം മുഴുവന്‍ കൂട്ടിരിക്കുന്ന , ഇസ്ലാമിക മനസ്സ് . അതേ എനിക്കറിയൂ. എത്ര മാത്രം പരിഹാസ്യമായിട്ടാണ് സംഘടനകള്‍ പരസ്പരം പോരടിക്കുന്നതും ഇസ്ലാമിക മര്യാദ പോലും മറന്നു തമ്മില്‍ തല്ലുന്നതും? മറു സംഘം തെറ്റാണെന്ന് തെളിയിക്കാന്‍ അവരെ ഒന്ന് കൊച്ചാക്കി കാട്ടാനും എന്ത് മാത്രം ഊര്‍ജമാണ് മുസ്ലിങ്ങള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നത്? ആ സമര്പനതിന്റെയും അധ്വാനത്തിന്റെയും ചെറിയ ഒരു ശതമാനമെങ്കിലും ഒന്നിച്ചിരിക്കാനും വിട്ടുവീഴ്ച ചെയ്യാനും എന്താണ് തടസ്സം. ആദര്‍ശം മാത്രമാണെന്ന് ആര്‍കും അഭിപ്രായമില്ല. ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ല എന്ന കിടിലന്‍ മറുപടിയില്‍ രക്ഷപെടാന്‍ വരട്ടെ ? ഓരോ സംഘങ്ങളും അവശ്യ ഘട്ടങ്ങളില്‍ ഇതൊക്ക ആവശ്യം പോലെ വിഴുങ്ങാരുണ്ടെന്നു, (രഹസ്യമായെങ്കിലും) ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. , ഓരോരുതരു അവരുടെ സംഘടന വലുതായി അന്യരെ വിഴുങ്ങി അവരുടെ ഇസ്ലാമിനെ വിജയിപ്പിക്കുന്ന ദിവ സ്വപ്നങ്ങളിലാണോ ? യോജിപ്പിക്കാന്‍ കഴിയാത്ത തരത്തില്‍ തന്നെ അന്യരാണ് ഇസ്ലാമിക സംഘങ്ങള്‍ എന്ന് തന്നെ നാം തിരിച്ചറിയുക . ഒരു നോമ്പ് തുറക്കും ഒരീദ്ഗാഹിനും അപ്പുരതെക്കൊന്നും വലുതാവാന്‍ പറ്റാത്ത ശത്രുക്കള്‍!

കഷ്ടം , വിശുദ്ധ ഖുറാന്‍ തേങ്ങി കരയുന്നത് കേള്‍കാന്‍ പോലും ബധിരരോ നിങ്ങള്‍ !

ഏതാണ്ട് 15 വര്ഷം മുന്‍പ് ഇസ്ലാം ആശേഷിക്കുകയും ഇസ്ലാമിക സാഹോദര്യം വല്ലാതെ നുണഞ്ഞു പോയതുമായ ഒരു ശരാശരിക്കാരനാണ് ഈ കുറിപ്പുകാരന്‍. ഇതെഴുതുമ്പോള്‍ ഞാന്‍ അനുഭവിച്ച മാനസിക സന്ഘര്‍ഷങ്ങല്‍ക്കോ , ഒരുവേള അന്ത്യ പ്രവാചകന്റെ അനുയായികളുടെ പരസ്പരമുള്ള പോരടിയോര്‍ത്തു തൂവിപോയ കന്നീരിനോ പടച്ച തമ്പുരാന്‍ പ്രതിഭലം തന്നെങ്കിലോ ? മൌദൂദിയെ കല്ലെറിയാന്‍ തോന്നാത്തത് കാരണം ജമാ അത് കാരനായി മറ്റു സംഘങ്ങള്‍ വിലയിരുത്തി ഈ കുറിപ്പ് ചവറ്റു കൂട്ടത്തില്‍ എരിയരുതെന്നു അപേക്ഷിക്കുന്നു. എന്നില്‍ ഇസ്ലാം സന്നിവേഷിപിക്കാന്‍ സഹായിച്ച ഒരു എഴുതുകരനോടുള്ള മമത എന്ന് മാത്രം എന്ന് കരുതി പൊറുക്കുക . ഹുദൈബിയ സന്ധിയില്‍ അല്ലുഹിന്റെ പ്രവാചകന്‍ എന്നതു സ്വന്തം കൈ കൊണ്ട് വെട്ടി തിരുത്തിയ ഒരു പ്രവാച്ചകനുണ്ട് നമുക്ക് മുന്‍പില്‍ . അതുകൊണ്ട് മൌദൂദി എന്നുച്ചരിക്കുന്നതാണ് കുഴപ്പെമെങ്കില്‍ അതൊക്കെ ഒഴിവാക്കി ഒരു സന്ധിക്ക് ജമ അതെ ഇസ്ലാമിക്കും ചിന്തിക്കാവുന്നതാണ് !

ഒരുമിക്കാനവില്ലെങ്കിലും പരസ്പര പൂരകമാവുന്ന ഒരു കൂട്ടയ്മ ? ഇത് പോലും ആഗ്രഹിക്കനാവാത്ത അന്യരോ നമ്മള്‍ . ആരും ചിരിച്ചു പോകരുത് എന്ന മുന്നരിയിപ്പോടെങ്കിലും ഒരു വീതം വയ്പ് സമര്പിക്കുകയാണ്. സ്വയം പൂര്‍ണമായ ഇസ്ലാമിനെ പിളര്‍ത്തി എന്നൊന്നും പറയല്ലേ.
രാഷ്ട്രീയം - ലീഗ്
സാമൂഹ്യ സേവനം - സോളിഡാരിറ്റി
പുസ്തകം / പത്രം / പ്രചരണം - ജമാ അതെ ഇസ്ലാമി
ഖുറാന്‍ - മുജാഹിദ്
ആത്മീയ സംസ്കരണം - തബ്ലീഗ്
പ്രതിരോധം - NDF
പള്ളികള്‍ / വിദ്യാഭ്യാസം - സുന്നി

ഇനി ഏതൊക്കെ വകുപ്പുകള്‍ ഉണ്ടോ അതിനൊക്കെ അവാന്തര വിഭാഗങ്ങള്‍ നമുക്കുണ്ടല്ലോ ? ഇതൊരു അല്പബുധിയില്‍ തോന്നിയ വിവരക്കെടു തന്നെ. സമ്മതിക്കുന്നു. വീതം വെപ്പില്‍ ആര്‍കും പരിഭവവും വേണ്ട. വെറുതെ എഴുതിപ്പോയതു തന്നെ. പക്ഷെ ഇതിനെക്കാലേറെ ശാസ്ത്രീയവും പ്രായോഗിക സാധ്യതയുള്ള വീതം വെപ്പ് അല്ലെങ്കില്‍ പരസ്പര സഹകരണ ഫോര്‍മുല / നിര്‍ദേശങ്ങള്‍ സമര്പിക്കാന്‍ മാത്രം ബുദ്ധി ജീവികളാല്‍ സമ്പന്നം തന്നെയെല്ലേ നമ്മുടെ സമുദായം. അപര സംഘടനക്കാരന്‍ പത്തോ അമ്പതോ വര്ഷം മുന്‍പ് ഉറക്കത്തില്‍ പറഞ്ഞു പോയ ഒരു വാചകം ഓര്‍ത്തു വക്കാനും അതിനു മറുപടി എഴുതാനും കണ്ടെത്തുന്ന സമയമൊന്നും വേണ്ടല്ലോ ഇതിന്. ഒന്ന് കൂട്ടായി ചിന്തിച്ചാല്‍ ഇറക്കിവേക്കാവുന്ന ഭരമല്ലേ സഹോദരന്മാരെ. ഈ വീതം വെപ്പും പരസ്പര സഹകരണവും എളുപ്പമല്ലെന്ന് നല്ല ബോധ്യമുണ്ട് . ഒരു പാട് വിട്ടു വീഴ്ചയും , ചര്‍ച്ചയും , ഗുണകാംക്ഷയുള്ള സംവാദവും ഒക്കെ വേണ്ടി വന്നേക്കാം . എങ്കില്‍ പോലും അന്യന്റെ തെറ്റില്‍ ഗവേഷണം നടത്തി പൂര പ്രബന്ധങ്ങള്‍ അവതരിപ്പിക്കുനതിനെക്കാള്‍ നല്ലത് തന്നെ . ശക്തര്ക് ദുര്‍ബലരെ വിഴുങ്ങാനുള്ള സമവായ മായും കരുതെന്ടെതില്ല. ഇതിനൊക്കെ നേതൃത്വം നല്കാന്‍ സുമനുസ്സുള്ള നേതാക്കാന്‍മാര്‍ സത്യസന്ധത പുലര്‍ത്തുന്നവര എല്ലാ സംഘങ്ങളില്‍ ഉണ്ട് എന്ന് തന്നെ വിശ്വസിച്ചു കൂടെ നമുക്ക്. ഓരോ സംഘങ്ങളും അവരവരുടെ നേതാക്കുളുടെ പോരിശ വല്ലാതെ പറയാറുണ്ടല്ലോ ? ഈ കൂട്ടായ്മക് ഉപയോഗപ്പെടുന്നില്ല എങ്കില്‍ പിന്നെന്തിനാണ് അതൊക്കെ ? സംസ്കരിക്കപെട്ട ഒരു നിരീക്ഷണ കമ്മിറ്റി അതിലൊക്കെ മേലെ അല്ലാഹുവിന്റെ കണ്ണുകള്‍ . നമുക്ക് ഒന്ന് ശ്രമിച്ചു കൂടെ നേതാക്കന്മാര , സഹോദരരെ?

കഴുകന്‍ കൊതി വലിക്കുന്ന ഒരു സമുടയതിനോടുള്ള ബാധ്യത എന്തിന്റെ പെരിനാനെന്കീല് പോലും നിങ്ങള്ക് ഉപേക്ഷി ക്കാനാവുമോ ? ഈ എഴുതുന്നവന് മറ്റു ഭൌതിക കഴിവുകളൊന്നു മില്ല. അതിന്റെ കരുത്തില്‍ വിളിച്ചു വരുത്താനുള്ള ത്രാണിയുമില്ല . പക്ഷെ മരണവും മരണാനന്തര ജീവിതവും വിശ്വസിക്കുന്ന ഓരോ മുസ്ലിമിന്റെ മുമ്പിലും ഓരോ നേതാക്കളുടെ മുമ്പിലും ഞാന്‍ ഈ സങ്കട ഹരജി സമര്പിക്കുന്നു. വിട്ടു വീഴ്ച കൊണ്ട് ഒരടിമയുടെ അന്തസ്സ് അള്ളാഹു ഉയര്തുകയെ ഉള്ളു . കേരളീയ മുസ്ലിം സംഘടിത ശക്തിയുടെ മാറ്റത്തിനു ഹേതു വകുന്ന ഒരു തീരുമാനത്തിനു ശ്രമിച്ചു നിങ്ങള്‍ നടത്തിയ ഏതു വിട്ടു വീഴ്ചക്കും അള്ളാഹു നല്‍കുന്ന അന്തസ്സ് മാത്രം പോരെ നിങ്ങള്ക് !

എന്റെ കുറിപ്പില്‍ തീര്‍ച്ചയായും സ്കലിതങ്ങള്‍ കണ്ടേക്കാം , പക്ഷെ മഹാരഥന്‍മാരുള്ള ഈ സമുദായത്തിന്റെ ചിന്തകരക് / നേതാക്കള്‍ക് മുന്നില്‍ പരിഷ്കരിക്കാവുന്ന ഒരു സ്ഫുലിംഗം ഇതില്‍ കണ്ടെത്താന്‍ സാധിക്കണേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന . ആരെഴുതി എന്നത് വിഷയമേ അല്ല. ഇതു അന്ത്യ പ്രവാചകന്റെ സമുദായത്തിന്റെ ഹൃദയത്തില്‍ നിന്ന് തെറിച്ചു പോയ ഒരു രക്ത കട്ടയുടെ വിലാപം മാത്രം . ശ്രവിക്കാന്‍ അള്ളാഹു തന്ന കാതുകലുണ്ടോ സോദരരെ ?

എതിര്പും , മറു വാദവും ഒക്കെ എനിക്കും ചമയ്കാം. ഈ ആശയത്തെ എഴുതി തള്ളാനും, കൊന്നു കൊലവിളിക്കാനും , ഏതെങ്കിലും സ്വാര്‍ത്ഥതയുടെ കോളത്തില്‍ പെടുതാണോ എളുപ്പമാണ് . ഒന്ന് മാത്രം ഓര്‍ക്കുക അപ്രോയോഗികം എന്നെഴുതി തങ്ങള്കും സമുദായത്തിനും എന്തിനേറെ മുഴുവന്‍ മനുഷ്യര്കും അപമാനമായി കൊണ്ട് കേരളീയ മുസ്ലിം സമുദായം നടത്തുന്ന ഗുണകാംക്ഷ ഇല്ലാത്ത ഈ പോരടികള്‍ ഒരൊറ്റ ദൈവവും വേദവും പോലും മനുഷ്യനെ ഒന്നിപ്പിക്കാന്‍ പര്യാപ്തമല്ല എന്നതിന് നിങ്ങള്‍ ചാര്‍ത്തുന്ന കൈ ഒപ്പായിരിക്കും, ഇസ്ലാമിക പ്രബോധനത്തിന് അങ്ങിനെ സമകാലീന സമുദായം നടത്തിയ മഹത്തായ സേവനത്തിനു(!) പടച്ചവന്റെ മുന്‍പില്‍ ഉത്തരം ബോധിപ്പിക്കേണ്ടുന്ന ഒരവസ്തയില്‍നിന്നു നമ്മലെല്ലവരെയും അള്ളാഹു കാത്തു രക്ഷിക്കുമാരാകട്ടെ


Wednesday, November 10, 2010

ഇന്ന്

Yesteday is history
tomorrow is mystery
today is a gift, thats why it is called present !

ചെറിയ മോന്‍ ഹാനിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഒന്ന് ഞെട്ടി
ഇവിനിത്ര ചെറുപ്പത്തിലെ തത്വ ജ്ഞാനി യോ ?
' ആരാ ഇത് പറഞ്ഞെ ?'
കുങ്ഫു പാണ്ടയിലെ മാസ്റ്റര്‍ ആണത്രേ ?

ഏതായാലും ഈ വാചകം എന്തോ എനിക്കിഷ്ടപെട്ടു
നെറ്റില്‍ നോക്കിയപ്പോള്‍ കിട്ടി ,
Eleanor Roosevelt ആണത്രേ ഈ സത്യം മൊഴിഞ്ഞത്

Wednesday, August 11, 2010

സകാത്ത്

ഖുറാനില്‍ അള്ളാഹു നമസ്കാരത്തെ കുറിച്ച് പറയുമ്പോഴൊക്കെ സകാതിനെയും ചേര്‍ത്ത് പറയുന്നു. സമകാലീന മുസ്ലിങ്ങള്‍ നമസ്കാരത്തെ കുറിച്ച് പറയുമ്പോഴൊക്കെ ചേര്‍ത്ത് പറയുക നോമ്പിനെ കുറച്ചാണ് ? സൌമ്യമായി പറഞ്ഞാല്‍ ഇതൊരു അട്ടിമറിയാണ് . അതെ സമയം നമ്മള്‍ വാദിക്കുന്നത് ജൂത ക്രൈസ്തവര്‍ അവരുടെ വേദ പുസ്ടകതോട് കാട്ടിയത് നമ്മള്‍ കാട്ടുന്നില്ലെന്നും ?
എന്ത് കൊണ്ടാണ് നാം സകാതിനെ ഒഴിവാക്കിയത് ?
പണം നഷ്ടപെടുതന്നതെന്തും അസഹനീയമാവുന്ന ആധുനിക ലോക ക്രമതോട് നാമും രാജിയായി !
ഇതൊരു സൂചന മാത്രം . ചിന്തിക്കുന്നവര്‍ മനനം ചെയ്യേട്ടെ
സ്വ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമിക്കട്ടെ , അന്യരെ പ്രേരിപ്പിക്കട്ടെ