Sunday, May 1, 2011

ഇസ്ലാം, രാഷ്ട്രീയം, മഹല്ല്

ഒന്ന്

ഒരു ശരിയായ ഇസ്ലാമിക സമൂഹത്തിന്റെ സ്രിഷ്ടിപ്പിന്റെതായ ആകുലതകൾ യശശരീരനായ
കെടി അബ്ദു റഹീം സാഹിബുമായി പങ്കു വെക്കുമ്പൊൾ അദ്ദേഹം പറഞ്ഞ ഒരു
കഥയുണ്ട് . ഒരു നാട്ടിലെ ആൾകാരെല്ലാം കൂടി ഒരു കുളം കുഴിക്കാൻ
തീരുമാനിച്ചു. നാട്ടുകാർകു അത്യാവശ്യമായിരുന്നു അത്. പക്ഷെ കുളം
കുഴിക്കാനുദ്ദേശിച്ച സ്ഥലം ആകെ കാടു പിടിച്ചു വ്രിത്തികേടായി
കിടക്കുകയാണ്‌. അങ്ങിനെ ആദ്യം അവർ കാടു വ്രിത്തിയാക്കാൻ തീരുമാനിച്ചു.
പണിയും തുടങ്ങി. അങ്ങിനെ വ്രിത്തിയാക്കി കൊണ്ടിരിക്കേ ഒരു തലമുറ കഴിഞ്ഞു
പോയി. അടുത്ത തലമുറ കാണുന്നതു മുൻപെ പറന്ന പക്ഷികൾ കാടു
വ്രിത്തിയാക്കുന്നതായിരുന്നു. അവരും ആ പണിയിൽ തന്നെ ഏർപെട്ടു. ആ പണിയിൽ
ഏർപെട്ടു എന്നു മാത്രമല്ല ഈ വ്രിത്തിയാക്കൽ അണു ഞങ്ങളുടെ ഉത്തരവാദിത്വം
എന്നു തെറ്റിദ്ധരിക്കുക കൂടി ചെയ്തു. അങ്ങിനെ കുളം വിസ്മ്രിതിയിലായി !

സമകാലീന കേരളത്തിൽ നടക്കുന്ന ഇസ്ലാമിക പ്രവർത്തനങ്ങളും ചർചകളും
ഇസ്ലാമിന്റെ അത്മാവിലേക്കു പ്രവേശിക്കുന്നില്ല എന്നുള്ളതു എന്റെ മാത്രം
തോന്നലായിരിക്കാൻ സാധ്യതയില്ല. ആശയം ഉള്ളിലുണ്ടെങ്കിലും അതു ക്രിത്യമായി
വിളിച്ചു പറഞ്ഞാലൊ , സന്നിവേശിപ്പിച്ചു ലേഖനം എഴുതിയാലൊ കിട്ടാവുന്ന
തീവ്രവാദി, മതരാഷ്ട്ര വാദി തുടങ്ങിയ ഓമന പ്പേരുകളെ ഭയന്നിട്ടു മാത്രം
സംഭവിച്ചതുമല്ല ഇത്. അതൊക്കെ മുൻഗാമികളായ പണ്ഡിതന്മാർ പറഞ്ഞും
എഴുതിയുമൊക്കെ വച്ചിട്ടുണ്ടല്ലോ ? അതിന്റെ പ്രതിഫലമായി ഏറെ കല്ലേറും
കഷ്ടപ്പാടും അവർ ഏറ്റുവാങ്ങിയിരുന്നു. ആ കല്ലേറിന്റെ തുടർച്ച് മാത്രമാണു
ഇന്നു ഇസ്ലാമിക പ്രസ്ഥാനങ്ങൾകു കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ കല്ലേറു
കിട്ടുന്നതിന്റെ സുഖത്തിൽ(?) അഭിരമിചു ഞങ്ങൾ ചെയ്യുന്നതെല്ലാം
ശരിയാവുന്നു, അല്ലെങ്കിൽ ഞങ്ങൾ ശരിയായ പാതയിൽ തന്നെ എന്നു
ഉറപ്പിക്കുന്നതു മണ്ടത്തരമാവാനുള്ള സാധ്യത ഉണ്ടു താനും.

ഇസ്ലാമിക പ്രസ്ഥാനങ്ങൾക്കെതിരായി സമീപകാലത്ത് രൂപം കൊണ്ട ഒരു മുസ്ലിം
സാമുദായിക ധ്രുവീകരണമുണ്ട്. അധികാരത്തിന്റെ ചക്കര ക്കുടത്തിലേക്കു
കയ്യിടാൻ മുസ്ലിം സാമുദായിക പരിസരത്തു നിന്നും ഒരു കക്ഷി കൂടെ , അതും
തികഞ്ഞ ആദർശ പരിവേഷത്തൊടെ. അതിലുള്ള തികഞ്ഞ അസഹിഷ്ണുതയിൽ കവിഞ്ഞു
മറ്റൊന്നും ഈ അയിത്താചരണത്തിനു പിന്നിൽ കാണാനാവില്ല. ദീനിന്റെ
സംസ്ഥാപനത്തിനു സഹായകമാവുന്ന ഒരു ഭരണ ക്രമത്തിനോടും നിയമ സംഹിതയോടുമുള്ള
തേട്ടവും എതൊരു മുസ്ലിമിന്റെയും താല്പര്യമാവേണ്ടതാണ്‌. പരിശുദ്ദ
ഇസ്ലാമിനെ മനസ്സിലും ശരീരത്തിലും ജീവിക്കുന്ന ചുറ്റുപാടിലുമൊക്കെ
കാണാനുള്ള അദമ്യമായ ആഗ്രഹം. സാമൂഹിക നീതി സ്ഥാപിക്ക പെട്ട ഉമറിന്റെ
ഭരണത്തൊടു ഗാന്ധിജിക്കു തോന്നിയ ഒരു താല്പര്യമെങ്കിലും കാട്ടികൂടെ എന്നു
മുസ്ലിം സാമുദായിക പാർടിയോടും, ഇസ്ലാമിക രാഷ്ട്രീയത്തെ എന്തു കൊണ്ടൊ
ഭയക്കുന്ന മറ്റു സംഘങ്ങളോടും പറഞ്ഞാൽ അപകടം എത്ര ഏളുപ്പമാണെന്നൊ
തിരിച്ചറിയുക. ഇന്ത്യൻ സെകുലറിസത്തിന്റെ മദ്‌ഹുകൾ ചൊല്ലി അമുസ്ലിങ്ങളുടെ
രാഷ്ട്രീയ സ്വാതന്ത്രത്തിനെകുറിചു വിലപിച്ചു വിശുദ്ദ ഖുറാനേയും നബിയുടെ
ഭരണക്രമത്തെയും കൊച്ചാക്കാൻ ഒരു മടിയും അപ്പോൾ അവർകു കാണില്ല തന്നെ. അറാം
നൂറ്റാണ്ടിലെ അപരിഷ്ക്രിതനായ അറബിയുടെ ഭരണ ക്രമം എന്നു പരസ്യമായി
വാദിക്കുന്ന യുക്തി വാദികളും , രഹസ്യമായി വാദിക്കുന്ന സെകുലറിസ്റ്റുകളും,
മുസ്ലിം സാമുദായിക വാദികളും കൈ കോർകുന്ന അപൂർവ കാഴ്ചകൾ അങ്ങിനെയാണു
സ്രിഷ്ടിക്കപ്പെടുന്നത്. അങ്ങിനെ കഥ അറിയാതെ ഇസ്ലാം എന്നത് മത
സ്വാതന്ത്രമില്ലാതെ സ്ത്രീകളെ അടിച്ചമർത്തുന്ന ( താലിബാൻ മോഡൽ എന്നു ഞാൻ
മനപ്പൂർവം എഴുതുന്നില്ല, പക്ഷെ അധുനിക ലോകത്തു അതാണു ഇസ്ലമിക ഭരണത്തെ
വിശേഷിപ്പിക്കാൻ എല്ലാവരും ഉപയോഗിക്കുന്നത്) ഒരു സാമൂഹിക വ്യവസ്ഥിതി
എന്നു വാദിക്കുന്നവരോടു ചേർന്നു നിന്നു ഐസ് ക്രീം നുണയുന്ന ലാഘവത്തൊടെ
സമുദായംഗങ്ങളും ഓമനപ്പേർ ചൊല്ലി വിളിക്കും ‘മത രാഷ്ട്ര വാദി’.
അധികാരത്തിന്റെ അപ്പ കഷ്ണം വീതിക്കേണ്ടി വരുമെന്ന തോന്നൽ പോലും ചിലർകു
ഭീതിദം തന്നെ. ഈ തെരുവു കാഴ്ചകളിൽ അഭിരമിച്ചോ ം മറുപടി പറഞ്ഞൊ സമയം
ചെലവഴിക്കുന്നത് പാഴ്വേലയാവും.

പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ട ഒരു ദുര്യോഗം
മാത്രമായി ഇതിനെ കാണാനാവില്ല. സോളിഡാരിറ്റിയുടെ സർവാംഗീകൃത സേവനങ്ങളിൽ
പൊലും ഭീകര ഫണ്ടും , പിന്നെ എല്ലാ കാലത്തും വേവുന്ന പരിപ്പായ ‘ഹിഡൻ
അജൻഡയും’ നിരത്തി പുസ്തകം എഴുതാൻ പോലും MN കാരശ്ശേരിയെ പോലെയുള്ളവർ
മുതിരുന്നു . അത്രെയേറെ അലോസരം സോളിഡാരിറ്റി ഉണ്ട്ആക്കി എന്നതു ഒരു വലിയ
നേട്ടമായിരുന്നു. പുസ്തകങ്ങളിൽ കാണുന്ന ഇസ്ലാം ഇതാ ഇവരിലൂടെ എന്നു ഏതൊരു
മതേതര മനസ്സിനോടും അഭിമാന പുരസ്സരം ചൂണ്ടി കാണിക്കാൻ സോളിഡാരിറ്റിയുടെ പല
ഇടപെടലുകളും അവസരം ഒരുക്കി.

സോളിഡാരിറ്റിയുടെ പ്രവർത്തങ്ങളൊക്കെ നല്ലതു തന്നെ , പക്ഷെ
ഇവരാരെന്നറിയുമോ എന്നു വിശദീകരിച്ചു കഴുതകാമം കരഞ്ഞു തീർകും പൊലെ സ്ഥിരം
പല്ലവി ആവർത്തിച്ചാണു പുസ്തകം തയ്യറാക്കിയത്. ഹിഡൻ അജൻഡ തന്നെ പ്രതി
സ്ഥാനത്ത് ! യുദ്ധം ഇസ്ലാമിനോടു തന്നെയെന്നറിയാത്ത സമുദായത്തിന്റെ
സംരക്ഷകർ കയ്യടിച്ചു. ആ പുസ്തകത്തെ കുറിച്ചുള്ള ചർച്ചയിൽ ഈയുള്ളവൻ എഴുതി.

അവർ മുഖം മൂടിയിട്ടു നിങ്ങൾകു കുടിവെള്ളം തരും
കുത്തേറ്റു വീഴുമ്പൊൾ ചോര തരും
വിശക്കുമ്പോൽ പിടി അരിയുമായെത്തും
ചിലപ്പൊൽ ഗാഢമായി സ്നേഹിച്ചെന്നും വരും
അങ്ങിനെ നിങ്ങളവരുടെ വലയിലാകും
നിങ്ങളും അവരോടൊപ്പം ചേർന്നു
കുടിവെള്ളവും , പിടിയരിയും നല്കാൻ ചെല്ലും
അങ്ങിനെ നിങ്ങളൊന്നിച്ചൊരു വോട്ടു ബാങ്കാവും
നിങ്ങളൊ അവരോ തിരഞ്ഞെടുക്കപ്പെടും
പിന്നെയല്ലെ പൊടി പൂരം
അവർ മുഖം മൂടി ഊരി നിങ്ങളുടെ കഴുത്തു വെട്ടാൻ വരും !
എന്നാൽ ഇപ്പോഴെ ഈ കഴുത്തു വെട്ടൽ തുടങ്ങിക്കൂടെ എന്നൊന്നും
എന്നോടു ചോദിക്കരുത്
അതു കാരശ്ശേരി മാഷ് അടുത്ത പുസ്തകത്തിൽ പറഞ്ഞു തരും !

ഉടൻ മറുപടിയെത്തി നമ്മുടെ സമുദായ സുഹ്രുത്തിൽ നിന്നും
കൈ വെട്ടലായല്ലൊ, തല വെട്ടാൻ അധിക താമസമൊന്നും വേണ്ട എന്നു.
കൈ വെട്ടിയവർകു രക്തം കൊടുത്തവരല്ലൊ ഇവർ എന്നു ഓർമപ്പെടുത്തിയപ്പൊളും
ന്യായങ്ങളെത്തി

പണ്ടു ആട്ടിൻ കുട്ടിയെ പിടിക്കാൻ ചെന്ന ചെന്നായ ന്യായം പറഞ്ഞു.
നീ ഞാൻ കുടിക്കുന്ന വെള്ളം കലക്കി.
ആട്ടിൻ കുട്ടി പേടിയോടെ ഉണർത്തി, ഞാൻ വെള്ളം കലക്കാറില്ല, പോരെങ്കിൽ
നദിയുടെ താഴ് ഭാഗത്താണല്ലൊ ഞാൻ, കലങ്ങിയെങ്കിൽ തന്നെ താഴൊട്ടല്ലെ പോകൂ.
ഓഹൊ അങ്ങിനെയെങ്കിൽ നിന്റെ മുതു മുത്തഛൻ പണ്ടു വെള്ളം കലക്കിയിട്ടുണ്ട്‌.
എനിക്കു നിന്നെ തിന്നാൻ ഈ ന്യായം ധാരാളം.

ഈ ഒരു ന്യായം ഇസ്ലാമിക പ്രസ്ഥാനങ്ങൾക്കെതിരായി ലോകെമെങ്ങും
ആവർത്തിക്കപെടുന്നു. യുദ്ധം ഇസ്ലാമിനോടുതന്നെയാണെന്നും സൌകര്യാർഥം അതു
പ്രസ്ഥാനത്തിനു നേരെ തിരിച്ചു വച്ചതാണെന്നും, ഇതിൽ നിന്നു രക്ഷയില്ല
എന്നു മനസ്സിലാക്കി കൊണ്ടു തന്നെ അട്ടിൻ കുട്ടികൾ ചെന്നായ
കൂട്ടത്തിനിടയിൽ വളരേണ്ടതുണ്ട് , പിടിച്ചു നില്കേണ്ടതുണ്ട്.
സോളിഡാരിറ്റിയുടെ പ്രവർത്തനങ്ങൾ ആവർത്തിക്കപ്പെടേണ്ടതുണ്ട്. പ്രബോധനം
ഇസ്ലാമിക പ്രസിദ്ദീകരണ രംഗത്തു നടത്തുന്നതു പോലെ ഏറക്കാലം
ആവർത്തിക്കപ്പെടേണ്ടത്. അത്തരം മഹിത ശ്രമങ്ങൾ നടന്നിട്ടുപോലും ഖൌം ഒരു
അടഞ്ഞ സമുദായമായി ഇപ്പൊഴും തുടരുന്നു എന്നതാണു വാസ്തവം. പണ്ട് വൈക്കം
മുഹമ്മദ് ബഷീർ പരിചയ പ്പെടുത്തിയ പോലെ ‘രോമ മതം’ എന്ന അവസ്ഥയിലെക്കാണു
ഇസ്ലാമിനെ അവർ നയിച്ചു കൊണ്ടിരിക്കുന്നതും ! ഉസ്റ്റാദ് മൊഴിഞ്ഞാൽ പിന്നെ
തെറ്റാവാൻ വഴിയില്ല എന്നു കരുതുന്ന ശുദ്ദമനസ്കർ ഏറെ ഉള്ളതിനാൽ ക്ഷമയോടു
കൂടി നേരം പുലരാൻ കാത്തിരിക്കുക മാത്രമെ നിവർതിയുള്ളൂ.

തിരഞ്ഞെടുപ്പു രഷ്ട്രീയത്തിൽ കൈ നോക്കിയതോടു കൂടി സഹകാരികളിലും ചില
സംശയങ്ങൾ ഉടലെടുത്തു എന്നതു വാസ്തവം. സാമുദായിക ശക്തികൾകു
പ്രസ്ഥാനത്തിനെതിരെ ഒരുമിക്കാൻ അവസരം ഉണ്ടാക്കി എന്നതു മറ്റൊരു ഫലം.
പ്രസ്ഥാനമെന്നു ഞാൻ ഉദ്ദേശിച്ചതൊരു പ്രത്യേക സംഘടന മാത്രമല്ല, അതൊരു
ഇസ്ലാമിക കൂട്ടായ്മയാണ്‌. സംഘടനയിൽ അകത്തുള്ളവർ, പുറത്തുള്ളവർ, ഇതര
സംഘത്തിലുമൊക്കെ ഉള്ള നന്മ ഉൾകൊള്ളുന്നവരുടെ, ഇസ്ലാമിനെ യഥാർഥത്തിൽ
സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ. അവർക്കൊരു പ്രതീക്ഷയും പിടി
വള്ളിയുമാണ്‌ ഇസ്ലാമിക പ്രസ്ഥാന പ്രവർത്തനങ്ങളും ആശയരൂപീകരണവും. അതു
കൊണ്ടു തന്നെ പ്രസ്ഥാനത്തിന്റെ നയ രൂപീകരണങ്ങൾ ഈ വലിയ കാൻവാസിനെ
കണക്കിലെടുത്തു ഏറെ ചിന്തിച്ചു തന്നെ രൂപപ്പെടുത്തെണ്ടതാണ്‌.

കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം എന്നുള്ളത്‌ മന്ത് ഇടതു കാലിൽ
നിർത്തണൊ അതോ വലതു കാലിലേക്കു മാറ്റണോ എന്ന വ്രിഥാ വ്യായാമം ആവുന്ന
വർതമാന കാലത്ത് കക്ഷി രാഷ്ട്രീയമാകുന്ന ഈജിയൻ തൊഴുത്തു മൂല്യ ബോധത്താൽ
എളുപ്പം വ്രിത്തിയാക്കി കളയാമെന്നതു ഒരു ദിവാ സ്വപ്നത്തേക്കാൽ
ദുർബലമാണ്‌. അതു കൊണ്ടു തന്നെ ഊർജ്ജം ആ വഴിക്കു ഏറെ ഒഴുക്കാൻ
തയ്യാറാവുന്നത് ഒരു നഷ്ട ക്കച്ചവടമാവും. അതേ സമയം ജീവിതത്തിന്റെ എതു
തുറയോടും ക്രിയാത്മകമായി പ്രതികരിക്കേണ്ടുന്ന ഒരു സംഘം എന്ന നിലയിൽ
മൂല്യാധിഷ്ഠിതമായി ഇടപെടൽ അനിവാര്യമാണു താനും. അതിനു തിർഅഞ്ഞെടുപ്പു
രാഷ്ട്രീയം മാത്രമെ വഴിയുള്ളൂ എന്നില്ലല്ലോ? അതിനേക്കാൽ ഉപകാര
പ്രദമാവുന്ന സഹകരണവും സമവായവും ഏതു കക്ഷിയോടും സ്വീകരിക്കാവുന്നതേയുള്ളൂ.
പർലിമെന്ററി രാഷ്ട്രീയം ഇഖാമതു ദീനിനെ സഹായിക്കുന്നുണ്ടെങ്കിൽ ആ സഹായം
നീതി ബോധമുള്ള ഏതൊരു വിജയികളീലൂടെയും സ്വായത്തമാക്കാനും പറ്റുമല്ലൊ?

ഈ സമുദായാംഗങ്ങൾകു രാഷ്ട്രീയമായി എന്നാണ്‌ അവസാനമായി തലയുയർത്തി നില്കാൻ
കഴിഞ്ഞത് എന്നോർകുന്നത് നന്നായിരിക്കും. സമുദായ രാഷ്ട്രീയത്തിന്റെ അധപതനം
അതു വ്യക്തമാക്കി തരും. ഒരു ശരാശരിക്കാരനു പോലും തല ഉയർത്തി നില്ക്കാൻ
പറ്റാത്ത വിധം മാനക്കേടിലും , ആരോപണം ആണെങ്കിൽ പോലും അതിന്റെ പാപക്കറ
പൂർണമായും നീങ്ങാൻ കാത്തുനില്കാതെ ഇസ്സത്തുള്ള നായകന്റെ ഫ്ലുക്സ് ബോർഡുകൾ
നാടെങ്ങും സ്ഥാപിച്ച് കല പില കൂട്ടുന്നവർ, ‘എന്റെ മകൾ ഫാതിമ ആണു
കട്ടതെങ്കിൽ പോലും അവളുടെ കൈ ഞാൻ വെട്ടുക തന്നെ ചെയ്യും’ എന്നു മൊഴിഞ്ഞ
പ്രവാചക ശ്രേഷ്ഠന്റെ പിൻമുറയെ പ്രതി നിധാനം ചെയ്യാൻ യോഗ്യരല്ല തന്നെ.
പിന്നെ NSS ഉം SNDP ഉം മറ്റു പല ജാതികളും പോലെ ജാതി രാഷ്ട്രീയം
വീതിച്ചെടുത്ത വോട്ടു ബാങ്ക് വ്യവസായത്തിൽ ലീഗും അവരുടേതായ ഭാഗം നന്നായി
കെട്ടി ആടുന്നു. അതിൽ പരിഭവിച്ചിട്ടു കാര്യമില്ല താനും. അതേ സമയം
പ്രസ്ഥാനത്തിന്റെ നിലപാടുകൾ മുസ്ലിം സംഘടിത ശക്തിയെ ദുർബലപ്പെടുതുന്നു
എന്നൊരു വാദം ഉയർതി ലീഗിന്റെ ഉപഭോക്താക്കളും അഭ്യുദയ കാംക്ഷികളും ഒച്ച
വെക്കുന്നതിലും കാര്യമില്ല. ലീഗ് പ്രതിനിധാനം ചെയ്യുന്ന സാമുദായിക
രഷ്ട്രീയം എന്നായാലും തകരാനുള്ളതാണ്‌, ഇസ്ലാമിന്റെ മാനവികത തന്നെയാണ്‌
സ്ഥാപിക്കപ്പെടേണ്ടത്‌. അതിലേക്കുള്ള ഒരു പരിവർത്തനം ലീഗ്
രാഷ്ട്രീയത്തിനു പറ്റും എന്നു കരുതുവാൻ വയ്യെങ്കിലും പ്രത്യേകിചു ഒരു
ശത്രുത ലീഗിനോടു മാത്രം ഉണ്ടാവേണ്ട കാര്യമില്ല താനും. പക്ഷെ ഈ
ഗ്രൂപ്പിലൊക്കെയായി ചിതറി കിടക്കുന്ന ഇസ്ലാമിക മൂല്യബോധമുള്ള മനസ്സുകൾകു
പ്രതീക്ഷ നല്കുന്ന, ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അന്തസ്സും സമൂഹ്യ
നീതിയുമുള്ള നിലപാട് പ്രസ്ഥാനത്തിൽ നിന്നും ഏവരും
പ്രതീക്ഷിക്കുന്നുണ്ട്‌. ഏതെങ്കിലും മുന്നണിയുടെ ഭാഗമായി ഹാജരറിയുക്കന്ന
രാഷ്ട്രീയം ഇസ്ലാമിക പ്രസ്ഥാനത്തിൽ നിന്നേതായലും അതിന്റെ അനുഭാവികൾ
പ്രതീക്ഷിക്കുന്നില്ല. നിലനില്പ്പിനു വേണ്ടി ഏതെങ്കിലും മുന്നണിയുടെ
പടിക്കൽ കാത്തിരിക്കുന്ന കാഴ്ച അതിലേറെ അസഹനീയവും. ഇസ്ലാമിന്റെ അന്തസ്സ്
ഏതു കപട രാഷ്ട്രീയ നേത്രുത്വത്തിനു മുന്നിലും ഉയർന്നു തന്നെ നില്കാനാണ്‌
അതിന്റെ അനുയായികൾ കൊതിക്കുന്നത്.

ഈ രാഷ്ട്രീയ ചർച്ചയിലും നിലപാട് വ്യക്തമാക്കലിനും ഇടയിൽ മുഖ്യ അജൻഡ
ആയിരുന്ന ദവ്‌ അത്തും അത്മസംസ്കരണവുമൊക്കെ എവിടെ എത്തി എന്നു
പരിശോധിക്കുന്നത് നല്ലതായിരിക്കും. വിയോജിപ്പുള്ളവർ മുൻബെഞ്ചിൽ നിന്നും
പിൻ ബെഞ്ചിലേക്കു മാറും എന്നതിൽ കവിഞ്ഞു മറ്റൊന്നും സംഭവിക്കില്ല എന്ന
പ്രസ്ഥാന സംസ്കാരത്തിനപ്പുറത്തേക്കു, മുസ്ലിം ലീഗിന്റെ രഷ്ട്രീയ
കൊട്ടകയിലേക്കു നിസ്സങ്കോചം കയറി പ്പോവാൻ മാത്രം ‘പ്രായോഗിക അറിവ്’ ഉള്ള
നേതാക്കളും അണികളും കൂടിയാണ്‌ ഇസ്ലാമിക പ്രസ്ഥാനത്തെ
സമ്പന്നമാക്കിയിരുന്നത് എന്നത് ഒട്ടൊരു ഞെട്ടെലോടെ മാത്രമേ
ഉൾകൊള്ളാനാവുന്നുള്ളൂ. ഈ ആനകൾ മെലിഞ്ഞാൽ തൊഴുത്തിലും കെട്ടാം
എന്നതിനേക്കാൾ കുഴി ആനകൾ കൊമ്പു വിറപ്പിച്ചു പ്രസ്ഥാന പ്രവർത്തനം
നടത്തുന്നു എന്നുള്ളതും അവരുടെ വമ്പുകളും കേമത്തങ്ങളും നിഷ്കളങ്കരായ
ചിലരെ നിശബ്ദരാക്കുകയും നിർവീര്യമാക്കുകയും ചെയ്യുന്നുണ്ടു എന്നതും
ചിന്തനീയം. ഈ നേതാക്കൾ പ്രസ്ഥാനത്തെ വണ്ണം വെപ്പിക്കുന്നതോടൊപ്പം ഉള്ളു
പൊള്ളയാക്കുകയും ചെയ്യുന്നുണ്ടെന്നു മനസ്സിലാക്കി അത്മ രക്ഷാ
പ്രവർത്തനങ്ങൾ തുടങ്ങേണ്ടുന്നത് അത്യാവശ്യമായിരിക്കുന്നു. ആദർശത്തിന്റെ
കെട്ടുറപ്പ് അണികളുടെ ജീവിതത്തിലും പ്രവർത്തനങ്ങളിലും ഇനിയും ഏറെ
സന്നിവേശിപ്പിക്കാനുണ്ട് താനും. ആദർശവും പ്രവർത്തനവും തമ്മിലുള്ള ഈ വിടവു
തന്നെയാണ്‌ പ്രസ്ഥാനത്തിനു നേരെ കുതിര കയറാൻ അദർശ ഗരിമയിൽ ദുർബലരായ
എതിരാളികൾകു തുണയേകുന്നത് എന്ന തിരിച്ച്ചറിവും കൂടുതൽ സർഗാത്മകമായി
പ്രവർത്തിക്കാൻ പ്രസ്ഥാനങ്ങൾകു കരുത്തേകും എന്നു പ്രതീക്ഷിക്കാം.


രണ്ട്

ഈ ലേഖനത്തിന്റെ ആരംഭത്തിൽ പറഞ്ഞ കഥയിലെ
കുളമില്ലെങ്കിലും ഒരു കുഴിയെങ്കിലും അരെങ്കിലും കുഴിച്ചെങ്കിൽ എന്ന
അഗ്രഹമുള്ളവർ കുറേപ്പേരുണ്ടവും. അങ്ങിനെയെങ്കിൽ പ്രബോധനം ഇപ്പൊൾ
നടത്തുന്ന മഹല്ല് ചർച്ചയെ ആ വിതാനത്തിലേക്കു ഉയർത്താനോ പ്രയോഗിക നടപടികൾ
സ്വീകരിക്കാനും സാധിക്കുമോ? ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്
എന്ന കലിമ ചൊല്ലിയ അസംഖ്യം പേർ ഈ സമുദായത്തിനകത്തു ജീവിച്ചു
പോരുന്നുണ്ട്. അകത്താണോ പുറത്താണോ എന്നവർക്കൊട്ടറിയില്ല താനും. മുഹമ്മദ്‌
നബി (സ) സ്രിഷ്ടിച്ച ഇസ്ലാമിന്റെ കൂടാരം ഇവിടില്ല എന്നതു തന്നെ പ്രധാന
കാരണം. അങ്ങിനെ ഒരു ബോധമുള്ളവർ തന്നെ കാലത്തിന്റെ കുത്തൊഴുക്കിൽ
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ചിലർ ഇപ്പോഴുള്ള സംഘടന അതാണെന്നു
തെറ്റിദ്ധരിച്ചിരിക്കുന്നു. മറ്റു ചിലർ അഗോള തലതിൽ സ്രിഷ്ടിക്കപ്പെടുന്ന
അൽ ജമ അത്തിനു കാത്തിരിക്കുന്നു, പിന്നെ ചിലർ ഈസാ നബിയേയും മഹ്ദി
ഇമാമിനെയുമൊക്കെ കാത്തിരിക്കുന്നുണ്ട്. സ്വർഗത്തിലേക്കു കിട്ടിയ ഫ്രീ
പാസ് ഉത്തരത്തിൽ സൂക്ഷിച്ചു വച്ചുകൊണ്ടു നാലാമത്തെ ജുമു അ യിൽ
ക്രിത്യമായി പങ്കു കൊൻണ്ട് ് സമുദായ മെംബെർഷിപ് പുതുക്കി ജീവിതാസ്വാദനം
നടത്തുന്ന ആൾക്കൂട്ടത്തിനു ഇതിനൊന്നും സമയമുണ്ടായെന്നു വരില്ല. തികച്ചു
ജനായത്ത രീതിയിൽ ഹിജാബിനുള്ള അവകാശം തുർക്കി ജനത പിടിച്ചെടുത്ത പോലെ അവർ
ഖിലാഫത്ത് നേടിയെടുത്തെക്കാം. അപ്പോൾ പോലും ഭൂമിശാസ്റ്റ്രപരമായ
പരിധിക്കുള്ളിൽ തളച്ചിടപ്പെട്ട് അതാതു ഭരണഘടനയുടെ അടിമത്തത്തിൽ നമ്മൾ
തർകിച്ചു കൊണ്ടെ ഇരിക്കും. നുബുവത്തിന്റെ മാത്രുകയിലുള്ള ഖിലാഫത്ത് എന്ന
ഹദീസിന്റെ എതൊക്കെ സനദുകൽ ദുർബലമാണ്‌ എന്ന്. തുടർച്ചയായി 40 വർഷം മഴ
പെയ്യുന്ന പുണ്യമാണ്‌ വിശുദ്ദ ഖുറാനിന്റെ നിയമങ്ങൾ പുലരുന്ന നാട്, എന്ന
നബി തിരുമേനിയുടെ ഹദീസ് നമ്മൾ ബോധപൂർവം വിസ്മരിച്ചു. തുർക്കി നേടിയത്
അവർക്കു കിട്ടും. അവർകേ കിട്ടുകയുള്ളൂ എന്നതല്ലേ ആധുനിക രാഷ്ട്ര ഘടനകൾ?

ഇൻഡ്യാ മഹാരാജ്യത്തു നഗ്ന സന്യാസിമാർ പോലും കമ്മ്യൂണുകളും ഗ്രാമങ്ങളും
സ്രിഷ്ടിക്കുമ്പൊൾ ഒരു ഇസ്ലാമിക മാത്രുകാ മഹല്ല് നടപ്പിലാവത്ത സ്വപ്നമല്ല
തന്നെ. പക്ഷെ കുറചു മു അ്മിനുകൾ അവശ്യം . നമസ്കാരത്തിനു ശേഷം പള്ളീ
പരിപാലനം എന്ന ഓമനപ്പേരിൽ കക്കൂസ് വ്രിത്തിയാക്കുന്നതിനെക്കാൾ ( അതത്ര
മോശം പണിയല്ല ) മഹല്ലു നിവാസികളെ നയിക്കാൻ സമയം കണ്ടെത്തുന്ന ഒരു ഇമാം.
അദ്ദേഹത്തിനെന്തല്ലാം ഉത്തര വാദിത്വങ്ങൾ ! ഇപ്പൊൾ ഇമാം കോഴ്സു
പഠിച്ചവർക്കു ഗൾഫ് രാജ്യങ്ങളിൽ റ്റ്രാൻസലേറ്റർ പണി നടതും പോലെ
എളുപ്പമാവില്ല ഇത്‌. ഒരു ജനതയെ ഇസ്ലാമികമായി നയിക്കേണ്ട വീര നായകരാണിവർ.
അതു തയ്യാറാക്കാൻ തന്നെ എത്ര ചർച്ചകൾ, സമർപ്പണം വേണ്ടി വരും? ഒരു കാര്യം
ഉറപ്പു , ഇന്നു തമ്മിൽ കലഹിക്കാൻ ഉപയോഗിക്കുന്ന സമയമേ വേണ്ടി വരൂ.
മദീനയിലെത്തി നബി തയ്യാറാക്കിയ ഭരണ ഘടന ഇപ്പൊഴുമുണ്ടല്ലൊ,
പുസ്തകങ്ങളിലുമെങ്കിലും. കാലത്തിനൊത്ത പരിഷ്കരണങ്ങൾ ആവുകയുമാവാം. സംഘടനകൾ
തമ്മിലുള്ള ഗുണകാംക്ഷയില്ലാത്ത പോരിൽ മനം മടുപ്പുള്ളവർ, ഇസ്ലാമിന്റെ
സൌന്ദര്യത്തിൽ ജീവിക്കണം എന്ന ആഗ്രഹമുള്ള വിവിധ സംഘടനാ പ്രവർത്തകർ, പൊതു
ജനങ്ങൾ മുസ്ലിം അമുസ്ലിം ഭേദമില്ലാതെ ഒരുമിപ്പിക്കാനുള്ള ഒരു ശ്രമം.
ഒരുപാട് തടസ്സങ്ങൾ പ്രതീക്ഷിക്കാം. പക്ഷെ സ്രിഷ്ടിക്കാൻ പോകുന്നത്
ഇസ്ലാമിന്റെ ഒരു പരിഛേദം ആണെന്ന ബോധം ആവേശം നിറക്കേണ്ടതല്ലേ. ആരെയും
നിർബന്ധിക്കെണ്ടതില്ല, മഹല്ലു ഭരണ ഘ്ഹടനയിൽ പൂർണ ബോധ്യമുല്ലവർ മാത്രം
ആദ്യ അംഗങ്ങൾ അവട്ടെ. പക്ഷെ ഇസ്ലാമിന്റെ ഒരു കൂടരമൊരുക്കി , ഇസ്ലാമിന്റെ
സുഗന്ധം പരിത്തി ജീവിക്കുന്ന ഒരു പിടി ആളുകളെയെങ്കിലും ഒരു ഭൂമിശാസ്റ്റ്ര
പരിധിയിൽ സ്രിഷ്ടിക്കാനൊ ഒരുമിപ്പിച്ചു മേയ്ക്കാനൊ കഴിയുന്നില്ലെങ്കിൽ
വിശ്വ മാനവിക ദർശനത്തെകുറിചു പുസ്തകമെഴുതി നമുക്കു കാലം കഴിക്കാം. പക്ഷെ
ഈ മാത്രുകാ മഹല്ലിനെ കുറിചുള്ള സ്വപ്നം പോലും എത്ര സുന്ദരമാണ്‌.


ക്രിത്യമായി നമസ്കരിക്കുന്നവർ, സക്കാത് കൊടുക്കുന്നവർ, അത് മഹല്ലിൽ
മാത്രം വിതരണം ചെയ്തു സ്വയം പര്യാപ്തത നേടുക, അങ്ങിനെ അങ്ങിനെ,
എന്തെല്ലാം, എന്തല്ലാം. നമ്മുടെ നേതാക്കളും ഉസ്താദുമാരും പാതിരാ
പ്രസംഗങ്ങളിലും, കവല പ്രസംഗങ്ങളിലും, സ്നേഹ സംവാദങ്ങളിലും പറയുന്ന നന്മകൾ
പൂക്കുന്നൊരിടം. ഇസ്ലാമിന്റെ ഭൂമികയിൽ നിന്നും പ്രവർത്തിച്ചുകൊണ്ടെ
ഇരിക്കാനുള്ള ഒരു സാധ്യത തുറന്നു തരുന്ന ഒരു സങ്കല്പമാണിതെന്ന
തോന്നലിലാണു ഈ കുറിപ്പ്.

ഏറെ എഴുതുന്നില്ല, ഇതു സാധ്യമാവേണ്ടതാണ്‌. ഒരു കരുത്തുറ്റ നേത്രുത്വം
വേണം, സമവായം തേടാനുള്ള നല്ല മനസ്സുവേണം, വിട്ടുവീഴ്ച ചെയ്യാനുള്ള
ഉൾകരുത്തു വേണം ( അതു കൊണ്ടു അല്ലാഹു അന്തസ്സ് ഉയർത്തുകയെ ചെയ്യൂ എന്നു
ഇസ്ലാമിക പാഠം). മഹല്ലു ചർചയിലെ അതി ഗംഭീരമായ ആശയങ്ങളും സ്വപ്നങ്ങലും
കാണുമ്പൊൾ ഒരാഗ്രഹം ,എവിടെങ്കിലും ഇതൊന്നു മുളച്ചു കിട്ടിയെങ്കിൽ, 27
ഇരട്ടി നമസ്കാര പുണ്യം കിട്ടുമെന്ന മോഹത്തിൽ ഒരു ജമ അത് നമസ്കാരം !
ഇതൊക്കെ ചില സൂചകങ്ങൾ ആണ്‌, അറിവുള്ളവർ ഒത്തുപിടിക്കട്ടെ, ഞമ്മെന്റെ
സംഘടനയെ, രാഷ്ട്രീയത്തെ എതൊക്കെ തരത്തിൽ ബാധിക്കും എന്ന കണക്കെടുപ്പു
നടത്തി പ്രതികരിക്കുന്നവർ ഇസ്ലാമിനെ കുത്തി വീഴ്തട്ടെ.... വരാതിരിക്കില്ല
ഒരു തലമുറ, അതു ഈ കാലഘട്ടത്തിലാവാൻ ഒന്നു ശ്രമിച്ചു നോക്കാവുന്നതെയുള്ളൂ
നമുക്ക്‌. ഈ ചിന്ത വികസിപ്പിക്കാൻ , തിരുത്തി കൂടുതൽ പ്രയോഗ വത്കരിക്കാൻ
ആരെങ്കിലും മുന്നോട്ടു വന്നെങ്കിൽ എന്ന പ്രാർഥനയൊടെ ഈ മുറി വാക്കു
പെട്ടെന്നു നിർത്തുന്നു.