Wednesday, October 5, 2011

ബുദ്ധിമാൻ

പള്ളി വരാന്തയിലെ മൊസൈക് തറയിൽ വെളുത്ത താടിയുമായി
രണ്ടു ജ്നാന വ്രിദ്ധർ.
‘ഉള്ളിലെ ഏസിയെക്കാൾ നല്ലത്, ഈ കാറ്റു തന്നെ’

അസ്തമയ സൂര്യന്റെ കിരണങ്ങൾ തട്ടി താടി രോമങ്ങൾ
സ്വർണ കമ്പികളായി തിളങ്ങി

‘ആ പോണ ചെക്കനെ കണ്ടൊ?’

‘താടിയൊക്കെയുണ്ട് , നമ്മുടെ ഖൌമാ ?’

‘അല്ല , രജിസ്റ്റ്രാപ്പീസിലെ പുതിയ ആളാ, പക്കെങ്കിലു
ആളൊരു ഒന്നൊന്നര മനുസനാ, കൈക്കൂലി കൈ കൊണ്ടു തൊടില്ല
മ്മക്കൊക്കെ നല്ല സഹായമാ
നമ്മടെ ബഷീറൊക്ക ഇമ്മിണി ഉണ്ടാക്കുന്നുണ്ട്’

‘അപ്പൊ പിന്നെ കമ്മുനിസ്റ്റാ ?’
‘എയ് ഇപ്പൊ കമ്മുനിസ്റ്റുകാർകും അതിനു കയ്പൊന്നുമില്ലെ, ഇതു വേറെയേതൊ
എനമാ’

‘ഇങ്ങലെന്താ ചിരിക്കുന്നെ ? അല്ല കരയുകയാണൊ’

‘അതെ , ഓന്റെ കാര്യം ചിന്തിചിട്ടു തന്നെ. ഓനൊക്കെ പരലോകവും
ഇഹലോകവും നഷ്ടപ്പെടുത്തി’ !

‘മ്മളെ ബഷീറന്നെ ബുദ്ധിമാൻ
രണ്ടും നേടീല്ലെയ്’ !

( അവലംബം - അശോകൻ ചരുവിൽ)