Sunday, December 12, 2010

കേരളീയ മുസ്ലിം കൂട്ടായ്മ - ഒരു സങ്കട ഹരജി

പടച്ച തമ്പുരാന്‍ ഈ ഭൂലോക നിവാസികള്കായി ഇറക്കി തന്നെ പരിശുദ്ധ വേദം അനുസരിച്ചോ അല്ലെങ്കില്‍ ഖലിഫ ഉമറിന്റെ ഭരണം എന്ന് ഗാന്ധിജി സ്വപ്നം കണ്ടതോ അയ ഒരു ഭരണക്രമം ഇന്ത്യയില്‍ വന്നാല്‍ നമ്മുടെ അമുസ്ലിം സഹോദരര്‍ എന്ത് ചെയ്യും എന്ന ഹിമാലയന്‍ വിവരക്കേട് അരൊടെന്കിലുമുള്ള വാശിയിലാനെങ്കില്‍ പ്പോലും പറഞ്ഞു പോകുന്നതിന്റെ അജ്ഞത എത്രയുന്ടെന്നു തിരിച്ചറിയാനെങ്കിലും ഇസ്ലാമിക രാഷ്ട്രീയം എന്ന സംഞ്ജ ഉപയോഗിക്കുന്നവര്‍ക്ക് സാധിക്കേണ്ടതുണ്ട്‌ . ഇന്ത്യന്‍ ജനാധിപത്യതെക്കാലേറെ മാനവികവും ജനങ്ങളോടുള്ള ബാധ്യത നിറവേറ്റുന്നതുമല്ല ഇസ്ലാമിക ഭരണക്രമമെങ്കില്‍ അന്ത്യ വേദം , അല്ലുഹു ഇറക്കി എന്നൊക്കെയുള്ള വീര വാദങ്ങള്‍ നിര്‍ത്തി എല്ലാ ഉള്‍കൊള്ളുന്ന ഹിന്ദു മതത്തിലെ ഒരു ജാതി ആയി മാറുന്നതല്ലേ നമുക്ക് നല്ലത്. അങ്ങിനെയാവുമ്പോള്‍ ദേശീയതയുടെ പേരിലെങ്കിലും നമുക്ക് ഒരുമിക്കാമല്ലോ ? ഒറ്റ അക്ഷര വ്യത്യാസം പോലുമില്ലാത്ത വേദവും ജീവനെ പോലിരിക്കുന്ന ഒരു പ്രവാചക അധ്യാപനങ്ങലുമുള്ള ഈ സമുദായത്തിന് ഒരു മിനിമം അജണ്ടയില്‍ ഒരുമിചിരിക്കാന്‍ പറ്റുന്നില്ല എന്നതോ പോകട്ടെ അക്ഷരങ്ങള്‍ പോലും അറക്കുന്ന പരിഹാസങ്ങളും വിമര്‍ശനങ്ങളും പരസ്പരം തൊടുക്കാന്‍ ഒരു മടിയുമില്ല താനും . ഇതാണോ അന്ത്യ വേദത്തിന്റെ മഹിമ, അന്ത്യ വേദക്കാരുടെ സംസ്കാരം ? ഓരോ സംഘടനയും ഉത്തരം പറയുക തന്നെ വേണം. അത് ഇസ്ലാമിന്റെ പേരില്‍ സംഘടിപിച്ചതനെങ്കില്‍ ! വേദ പ്രകാരം തന്നെ ഇതര ജാതികളും ഉപജാതികലുമുളള ഹൈന്ദവ സമൂഹത്തെ ഒരുമിപ്പിക്കാന്‍ ഒരു കോമണ്‍ അജണ്ട അതാണ്‌ ദേശീയത. ഈ ദുരവസ്ഥയിലാണ് അന്ത്യ വേദത്തിന്റെ അനുയായികളും എന്ന് പരസ്യമായി സമ്മതിക്കാന്‍ സമയമായോ നമുക്ക് ? ഇസ്ലാമില്‍ നാമുണ്ടാക്കിയ ജാതിയും ഉപജാതിയും പരസ്യപ്പെടുതികൊണ്ട് ?

ഇസ്ലാം ഭീകരയതയാണ് എന്ന് കരുതുന്നവരോടല്ല ഈ കുറിപ്പ് സംവദിക്കുന്നത് മറിച്ച് ഈ ലോകത്തിനുള്ള വെളിച്ചമായി സ്രഷ്ടാവ് ഏല്പിച്ചു തന്ന മതം എന്ന് വിശ്വസിക്കുന്നവരോടാണ്. വിശുദ്ദ ഖുറാന്‍ ഈ ലോക സ്രഷ്ടാവായ അല്ലാഹുവിന്റെ ജനങ്ങള്കുള്ള സന്ടെശമാനെന്നും അതില്ലുള്ള നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും സര്‍വാത്മന അന്ഗീകരിക്കാനും പ്രാവര്‍ത്തികമാക്കാനും ഏതൊരു മുസ്ലിമും ബാധ്യ്സ്തനനെന്നും എല്ലാ മുസ്ലിങ്ങളും അംഗീകരിക്കുന്നു. എല്ലാ മത സംഘടനകളും ഇക്കാര്യത്തില്‍ എകാഭിപ്രയക്കാര്‍ തന്നെ . അപ്പോള്‍ രാഷ്ട്രീയത്തിലും അത്തരം മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നും അത് മുറുകെ പിടിക്കാന്‍ മുസ്ലിം പേരിലുള്ള രാഷ്ട്രീയ സംഘടനകള്‍ ബാധ്യസ്ഥരാണ് എന്നുമുള്ള ആശയം ലളിതം തന്നെയല്ലേ ? ഈ ആശയം ശക്തമായി അവതരിപ്പിച്ചപ്പോള്‍ മൌലാന മൌദൂദി ക്ക് കൈ പിഴ സംഭവിച്ചു എന്ന് സമ്മതിച്ചാല്‍ തന്നെ , ആ പിഴവില്ലാതെ ദൌത്യം ഏറ്റെടുത്തു നടത്താന്‍ ‍ ശ്രമിക്കെന്ടവരല്ലേ ഇതര കക്ഷികള്‍ ? ഇസ്ലാമിക രാജ്യങ്ങളെയും എന്തിനു മതത്തെ പ്പോലും തുണ്ടം തുണ്ടമാക്കി സാമ്രാജ്യ ശക്തികള്‍ രസിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത് മുസ്ലിം യുവാക്കളെ രാഷ്ട്രീയമായി ഉദ്ധരിക്കാന്‍ സ്വന്തം തൂലിക ചലിപ്പിച്ച മൌദൂദിയുടെ കാലഘട്ടം അത് ആവശ്യപെട്ടിരുന്നു എന്നതും പരിഗനിക്കെണ്ടുന്നതാണ് തന്നെ . മൌദൂദിക്ക് പിഴച്ചോ ഇല്ലയോ എന്ന അനാവശ്യ വിവാദമല്ല എന്റെ വിഷയം മറിച്ച് കാലഘട്ടം ആവശ്യപ്പെടുന്നത് അനുസരിച്ച് വിശുദ്ദ ഖുറാന്‍ ആധാരമാക്കി ജീവിതം മരണവും വിവാഹവും രാഷ്ട്രീയവുമൊക്കെ വികസിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്യേണ്ടുന്നവരാണ് മുസ്ലിങ്ങള്‍ എന്ന് നമ്മളെല്ലാവരും അന്ഗീകരിക്കുന്നതിനാല്‍ വിശുദ്ധ ഖുരനെ സാക്ഷിയാക്കിയിട്ടുള്ള ഒരു സങ്കട ഹരജി മാത്രമാണീ കുറിപ്പ് .
ഉദാഹരണത്തിന് കേരളീയ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ ഒരു ഇസ്ലാമിക രാഷ്ട്രീയ ദൌത്യം നിറവേറ്റുന്നില്ല എന്നതും മറിച്ച്‌ ഒരു സാമുദായിക കക്ഷി യുടെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന ഒരു ശരാശരി രാഷ്ട്രീയ പാര്‍ടി മാത്രമായി പ്പോവുന്നു എന്ന് അതിന്റെ സഹയാത്രികരും അന്ഗീകരിക്കുമെന്നു തോന്നുന്നു. കേരള കോണ്‍ഗ്രസിന്റെ മറ്റൊരു രൂപം ? വിശുദ്ധ ഖുറാന്‍ പരിചയപ്പെടുത്തുന്ന ഉത്തമ സമുദായത്തിന്റെ രാഷ്ട്രീയ പരിചെദമല്ല ലീഗ്. അവരൊട്ടു അവകാശ പ്പെടുനില്ല താനും. ഒരു വേള . ലീഗിനെ ആ നിലവാരത്തിലേക് ഉയര്തനയാല്‍ , അതിനു വേണ്ട നിര്‍ദേശങ്ങളും കര്‍മ പരിപാടികളും നല്‍കി ഒരു ഇസ്ലാമിക രാഷ്ട്രീയമാക്കി ( വിശുദ്ദ ഖുറാന്‍ വിഭാവനം ചെയ്യുന്ന ഒരു സാമൂഹ്യ നീതിയില ധിഷ്ടിതമായ ) വികസിപ്പിക്കാന്‍ മറ്റു മത സംഘടനകള്‍ക് സാധിച്ചാല്‍ ജമ അതെ ഇസ്ലാമിയുടെ രാഷ്ട്രീയ ഇടപടെല്‍ അനാവശ്യമായേക്കാം. ഇത്തരത്തിലുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ സഹോദര്യതിലല്ല മുസ്ലീം സംഘടനകള്‍ ഉള്ളത് എന്നതും തിരിച്ചരിയെണ്ടുന്നത് തന്നെ . ആധുനിക ജീവിതത്തെ മുച്ചൂടും സ്പര്ഷിക്കുമാറാക് പടര്‍ന് കഴിഞ്ഞ ഒരു പ്രതിഭാസം തന്നെയാണ് രാഷ്ട്രീയം. മതം ആത്മീയ ജീവിതത്തിലും രാഷ്ട്രീയം സാമൂഹിക ജീവിതത്തിലും എന്നാ നിലയിലുള്ള ഒരു പങ്കുവെപ്പ് അറിയാതെയെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ടുണ്ട് . അതില്‍ വീതം ലഭിച്ച തത്പര കക്ഷികള്‍ സ്വന്തം ഭൌതിക ചുറ്റുപാടുകള്‍ വര്‍ധിപ്പിക്കുന്ന തിരക്കിലും അതില്‍ അവരുടെ മേഖലയില്‍ മറ്റു കക്ഷികള്‍ കടന്നു ചെന്നലുണ്ടാവുന്ന മുറു മുറുപ്പ്‌ ‌ ഒക്കെ സമ കാലീന രാഷ്ട്രീയം വീക്ഷിക്കുന്ന എതോരാള്കും എളുപ്പം തിരിച്ചറിയനാവും. ഇനി രാഷ്ട്രീയ വീക്ഷണത്തില്‍ മത സംഘടനകള്‍ക് വീതിച്ചു കൊടുത്ത മുസ്ലിം യുവാക്കളുടെ ആത്മീയ സംസ്കരണമോ ? അതും വളരെ ദുരന്ത പൂര്‍ണമായ ഒരവസ്തയിലനുള്ളത് . ക്രിമിനലുകളാലും ഭൌതിക പ്രമതരായ ആള്കൂട്ടമായും കള്ളപ്പണ രാജാക്കന്മാര് മായുമൊക്കെ ആയി സമുദായം അധപതിക്കുന്നു എന്ന സങ്കടം ഏവരും രഹസ്യമായെങ്കിലും പങ്കുവെക്കുന്നുമുണ്ട്. മത രാഷ്ട്രീയ മേഖലയില്‍ എമ്പാടും ബാധിച്ച മൂല്യച്ചുതിയായി മാത്രം ഇതിനെ എഴുതി തള്ളാവുന്നതാണോ ? ലീഗ് നേതൃത്വം ഒട്ടും പിനങ്ങേണ്ടതില്ല.കുളിമുറിയില്‍ ഏവരും നഗ്നര്‍ തന്നെ . ചില്ലറ വ്യത്യാസങ്ങള്‍ കാണുമെന്നു മാത്രം .

അല്ലാഹുവിന്റെ ദീനിന്റെ പ്രകാശം ഭുമിയില്‍ വ്യാപിപ്പിക്കാന്‍ നിയുക്തരക്കപ്പെട്ട ഉത്തമ സമുദായം വ്യതിരിക്തമായി വല്ലതും ചെയ്യേണ്ടുന്നതല്ലേ? എല്ലാം സംഘങ്ങളും യോജിക്കുക എന്ന സ്വപ്നമൊന്നും ആരും കാണുന്നുണ്ടാവില്ല, തീര്‍ച്ച. സ്വപ്നം പോലും കാണാനാവാത്ത രീതിയില്‍ വെറുത്തും പഴി പറഞ്ഞും പരസ്പരം സഹായിക്കുകയാണ് കേരളീയ ഇസ്ലാമിക സാഹോദര്യം! അത് കൊണ്ട് തന്നെ ഓരോ സംഘവും അവരവരുടെ മേഖലയില്‍ വിശുദ്ധ ഖുറാന്‍ വിഭാവനം ചെയ്യുന്ന സംസ്കരണം നടത്താന്‍ തീരുമാനിക്കുക, എല്ലാ സംഘടനയിലും പെട്ടവരുടെ ഒരു നിരീക്ഷണ സമിതിയുണ്ടാക്കി പ്രശ്നങ്ങള്‍ പൊതുജന മുന്നിലെത്താതെ പരിഹരിക്കുക എന്നൊക്കെ ഇടയ്ക്കു പലരും ആലോചി പോവാരുണ്ടത്രേ . ഞാനും സ്വപ്നം കാണാറുണ്ട്. പരസ്പരം പോരടിച്ചു തളര്‍ന് വീഴുന്ന മുസ്ലിം സഹോദരങ്ങളെ കുറിച്ചല്ല ഞാന്‍ അറിഞ്ഞുട്ടുള്ളത് , ഒരയവത്തിനു കോട്ടം വന്നാല്‍ പനി പിടിച്ചു ദേഹം മുഴുവന്‍ കൂട്ടിരിക്കുന്ന , ഇസ്ലാമിക മനസ്സ് . അതേ എനിക്കറിയൂ. എത്ര മാത്രം പരിഹാസ്യമായിട്ടാണ് സംഘടനകള്‍ പരസ്പരം പോരടിക്കുന്നതും ഇസ്ലാമിക മര്യാദ പോലും മറന്നു തമ്മില്‍ തല്ലുന്നതും? മറു സംഘം തെറ്റാണെന്ന് തെളിയിക്കാന്‍ അവരെ ഒന്ന് കൊച്ചാക്കി കാട്ടാനും എന്ത് മാത്രം ഊര്‍ജമാണ് മുസ്ലിങ്ങള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നത്? ആ സമര്പനതിന്റെയും അധ്വാനത്തിന്റെയും ചെറിയ ഒരു ശതമാനമെങ്കിലും ഒന്നിച്ചിരിക്കാനും വിട്ടുവീഴ്ച ചെയ്യാനും എന്താണ് തടസ്സം. ആദര്‍ശം മാത്രമാണെന്ന് ആര്‍കും അഭിപ്രായമില്ല. ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ല എന്ന കിടിലന്‍ മറുപടിയില്‍ രക്ഷപെടാന്‍ വരട്ടെ ? ഓരോ സംഘങ്ങളും അവശ്യ ഘട്ടങ്ങളില്‍ ഇതൊക്ക ആവശ്യം പോലെ വിഴുങ്ങാരുണ്ടെന്നു, (രഹസ്യമായെങ്കിലും) ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. , ഓരോരുതരു അവരുടെ സംഘടന വലുതായി അന്യരെ വിഴുങ്ങി അവരുടെ ഇസ്ലാമിനെ വിജയിപ്പിക്കുന്ന ദിവ സ്വപ്നങ്ങളിലാണോ ? യോജിപ്പിക്കാന്‍ കഴിയാത്ത തരത്തില്‍ തന്നെ അന്യരാണ് ഇസ്ലാമിക സംഘങ്ങള്‍ എന്ന് തന്നെ നാം തിരിച്ചറിയുക . ഒരു നോമ്പ് തുറക്കും ഒരീദ്ഗാഹിനും അപ്പുരതെക്കൊന്നും വലുതാവാന്‍ പറ്റാത്ത ശത്രുക്കള്‍!

കഷ്ടം , വിശുദ്ധ ഖുറാന്‍ തേങ്ങി കരയുന്നത് കേള്‍കാന്‍ പോലും ബധിരരോ നിങ്ങള്‍ !

ഏതാണ്ട് 15 വര്ഷം മുന്‍പ് ഇസ്ലാം ആശേഷിക്കുകയും ഇസ്ലാമിക സാഹോദര്യം വല്ലാതെ നുണഞ്ഞു പോയതുമായ ഒരു ശരാശരിക്കാരനാണ് ഈ കുറിപ്പുകാരന്‍. ഇതെഴുതുമ്പോള്‍ ഞാന്‍ അനുഭവിച്ച മാനസിക സന്ഘര്‍ഷങ്ങല്‍ക്കോ , ഒരുവേള അന്ത്യ പ്രവാചകന്റെ അനുയായികളുടെ പരസ്പരമുള്ള പോരടിയോര്‍ത്തു തൂവിപോയ കന്നീരിനോ പടച്ച തമ്പുരാന്‍ പ്രതിഭലം തന്നെങ്കിലോ ? മൌദൂദിയെ കല്ലെറിയാന്‍ തോന്നാത്തത് കാരണം ജമാ അത് കാരനായി മറ്റു സംഘങ്ങള്‍ വിലയിരുത്തി ഈ കുറിപ്പ് ചവറ്റു കൂട്ടത്തില്‍ എരിയരുതെന്നു അപേക്ഷിക്കുന്നു. എന്നില്‍ ഇസ്ലാം സന്നിവേഷിപിക്കാന്‍ സഹായിച്ച ഒരു എഴുതുകരനോടുള്ള മമത എന്ന് മാത്രം എന്ന് കരുതി പൊറുക്കുക . ഹുദൈബിയ സന്ധിയില്‍ അല്ലുഹിന്റെ പ്രവാചകന്‍ എന്നതു സ്വന്തം കൈ കൊണ്ട് വെട്ടി തിരുത്തിയ ഒരു പ്രവാച്ചകനുണ്ട് നമുക്ക് മുന്‍പില്‍ . അതുകൊണ്ട് മൌദൂദി എന്നുച്ചരിക്കുന്നതാണ് കുഴപ്പെമെങ്കില്‍ അതൊക്കെ ഒഴിവാക്കി ഒരു സന്ധിക്ക് ജമ അതെ ഇസ്ലാമിക്കും ചിന്തിക്കാവുന്നതാണ് !

ഒരുമിക്കാനവില്ലെങ്കിലും പരസ്പര പൂരകമാവുന്ന ഒരു കൂട്ടയ്മ ? ഇത് പോലും ആഗ്രഹിക്കനാവാത്ത അന്യരോ നമ്മള്‍ . ആരും ചിരിച്ചു പോകരുത് എന്ന മുന്നരിയിപ്പോടെങ്കിലും ഒരു വീതം വയ്പ് സമര്പിക്കുകയാണ്. സ്വയം പൂര്‍ണമായ ഇസ്ലാമിനെ പിളര്‍ത്തി എന്നൊന്നും പറയല്ലേ.
രാഷ്ട്രീയം - ലീഗ്
സാമൂഹ്യ സേവനം - സോളിഡാരിറ്റി
പുസ്തകം / പത്രം / പ്രചരണം - ജമാ അതെ ഇസ്ലാമി
ഖുറാന്‍ - മുജാഹിദ്
ആത്മീയ സംസ്കരണം - തബ്ലീഗ്
പ്രതിരോധം - NDF
പള്ളികള്‍ / വിദ്യാഭ്യാസം - സുന്നി

ഇനി ഏതൊക്കെ വകുപ്പുകള്‍ ഉണ്ടോ അതിനൊക്കെ അവാന്തര വിഭാഗങ്ങള്‍ നമുക്കുണ്ടല്ലോ ? ഇതൊരു അല്പബുധിയില്‍ തോന്നിയ വിവരക്കെടു തന്നെ. സമ്മതിക്കുന്നു. വീതം വെപ്പില്‍ ആര്‍കും പരിഭവവും വേണ്ട. വെറുതെ എഴുതിപ്പോയതു തന്നെ. പക്ഷെ ഇതിനെക്കാലേറെ ശാസ്ത്രീയവും പ്രായോഗിക സാധ്യതയുള്ള വീതം വെപ്പ് അല്ലെങ്കില്‍ പരസ്പര സഹകരണ ഫോര്‍മുല / നിര്‍ദേശങ്ങള്‍ സമര്പിക്കാന്‍ മാത്രം ബുദ്ധി ജീവികളാല്‍ സമ്പന്നം തന്നെയെല്ലേ നമ്മുടെ സമുദായം. അപര സംഘടനക്കാരന്‍ പത്തോ അമ്പതോ വര്ഷം മുന്‍പ് ഉറക്കത്തില്‍ പറഞ്ഞു പോയ ഒരു വാചകം ഓര്‍ത്തു വക്കാനും അതിനു മറുപടി എഴുതാനും കണ്ടെത്തുന്ന സമയമൊന്നും വേണ്ടല്ലോ ഇതിന്. ഒന്ന് കൂട്ടായി ചിന്തിച്ചാല്‍ ഇറക്കിവേക്കാവുന്ന ഭരമല്ലേ സഹോദരന്മാരെ. ഈ വീതം വെപ്പും പരസ്പര സഹകരണവും എളുപ്പമല്ലെന്ന് നല്ല ബോധ്യമുണ്ട് . ഒരു പാട് വിട്ടു വീഴ്ചയും , ചര്‍ച്ചയും , ഗുണകാംക്ഷയുള്ള സംവാദവും ഒക്കെ വേണ്ടി വന്നേക്കാം . എങ്കില്‍ പോലും അന്യന്റെ തെറ്റില്‍ ഗവേഷണം നടത്തി പൂര പ്രബന്ധങ്ങള്‍ അവതരിപ്പിക്കുനതിനെക്കാള്‍ നല്ലത് തന്നെ . ശക്തര്ക് ദുര്‍ബലരെ വിഴുങ്ങാനുള്ള സമവായ മായും കരുതെന്ടെതില്ല. ഇതിനൊക്കെ നേതൃത്വം നല്കാന്‍ സുമനുസ്സുള്ള നേതാക്കാന്‍മാര്‍ സത്യസന്ധത പുലര്‍ത്തുന്നവര എല്ലാ സംഘങ്ങളില്‍ ഉണ്ട് എന്ന് തന്നെ വിശ്വസിച്ചു കൂടെ നമുക്ക്. ഓരോ സംഘങ്ങളും അവരവരുടെ നേതാക്കുളുടെ പോരിശ വല്ലാതെ പറയാറുണ്ടല്ലോ ? ഈ കൂട്ടായ്മക് ഉപയോഗപ്പെടുന്നില്ല എങ്കില്‍ പിന്നെന്തിനാണ് അതൊക്കെ ? സംസ്കരിക്കപെട്ട ഒരു നിരീക്ഷണ കമ്മിറ്റി അതിലൊക്കെ മേലെ അല്ലാഹുവിന്റെ കണ്ണുകള്‍ . നമുക്ക് ഒന്ന് ശ്രമിച്ചു കൂടെ നേതാക്കന്മാര , സഹോദരരെ?

കഴുകന്‍ കൊതി വലിക്കുന്ന ഒരു സമുടയതിനോടുള്ള ബാധ്യത എന്തിന്റെ പെരിനാനെന്കീല് പോലും നിങ്ങള്ക് ഉപേക്ഷി ക്കാനാവുമോ ? ഈ എഴുതുന്നവന് മറ്റു ഭൌതിക കഴിവുകളൊന്നു മില്ല. അതിന്റെ കരുത്തില്‍ വിളിച്ചു വരുത്താനുള്ള ത്രാണിയുമില്ല . പക്ഷെ മരണവും മരണാനന്തര ജീവിതവും വിശ്വസിക്കുന്ന ഓരോ മുസ്ലിമിന്റെ മുമ്പിലും ഓരോ നേതാക്കളുടെ മുമ്പിലും ഞാന്‍ ഈ സങ്കട ഹരജി സമര്പിക്കുന്നു. വിട്ടു വീഴ്ച കൊണ്ട് ഒരടിമയുടെ അന്തസ്സ് അള്ളാഹു ഉയര്തുകയെ ഉള്ളു . കേരളീയ മുസ്ലിം സംഘടിത ശക്തിയുടെ മാറ്റത്തിനു ഹേതു വകുന്ന ഒരു തീരുമാനത്തിനു ശ്രമിച്ചു നിങ്ങള്‍ നടത്തിയ ഏതു വിട്ടു വീഴ്ചക്കും അള്ളാഹു നല്‍കുന്ന അന്തസ്സ് മാത്രം പോരെ നിങ്ങള്ക് !

എന്റെ കുറിപ്പില്‍ തീര്‍ച്ചയായും സ്കലിതങ്ങള്‍ കണ്ടേക്കാം , പക്ഷെ മഹാരഥന്‍മാരുള്ള ഈ സമുദായത്തിന്റെ ചിന്തകരക് / നേതാക്കള്‍ക് മുന്നില്‍ പരിഷ്കരിക്കാവുന്ന ഒരു സ്ഫുലിംഗം ഇതില്‍ കണ്ടെത്താന്‍ സാധിക്കണേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന . ആരെഴുതി എന്നത് വിഷയമേ അല്ല. ഇതു അന്ത്യ പ്രവാചകന്റെ സമുദായത്തിന്റെ ഹൃദയത്തില്‍ നിന്ന് തെറിച്ചു പോയ ഒരു രക്ത കട്ടയുടെ വിലാപം മാത്രം . ശ്രവിക്കാന്‍ അള്ളാഹു തന്ന കാതുകലുണ്ടോ സോദരരെ ?

എതിര്പും , മറു വാദവും ഒക്കെ എനിക്കും ചമയ്കാം. ഈ ആശയത്തെ എഴുതി തള്ളാനും, കൊന്നു കൊലവിളിക്കാനും , ഏതെങ്കിലും സ്വാര്‍ത്ഥതയുടെ കോളത്തില്‍ പെടുതാണോ എളുപ്പമാണ് . ഒന്ന് മാത്രം ഓര്‍ക്കുക അപ്രോയോഗികം എന്നെഴുതി തങ്ങള്കും സമുദായത്തിനും എന്തിനേറെ മുഴുവന്‍ മനുഷ്യര്കും അപമാനമായി കൊണ്ട് കേരളീയ മുസ്ലിം സമുദായം നടത്തുന്ന ഗുണകാംക്ഷ ഇല്ലാത്ത ഈ പോരടികള്‍ ഒരൊറ്റ ദൈവവും വേദവും പോലും മനുഷ്യനെ ഒന്നിപ്പിക്കാന്‍ പര്യാപ്തമല്ല എന്നതിന് നിങ്ങള്‍ ചാര്‍ത്തുന്ന കൈ ഒപ്പായിരിക്കും, ഇസ്ലാമിക പ്രബോധനത്തിന് അങ്ങിനെ സമകാലീന സമുദായം നടത്തിയ മഹത്തായ സേവനത്തിനു(!) പടച്ചവന്റെ മുന്‍പില്‍ ഉത്തരം ബോധിപ്പിക്കേണ്ടുന്ന ഒരവസ്തയില്‍നിന്നു നമ്മലെല്ലവരെയും അള്ളാഹു കാത്തു രക്ഷിക്കുമാരാകട്ടെ


23 comments:

 1. എല്ലാ സംഘടനക്കാരും മനസാക്ഷിയോട് ചോദിക്കേണ്ട കാര്യങ്ങള്‍ ..

  ReplyDelete
 2. രാഷ്ട്രീയം - ലീഗ്
  സാമൂഹ്യ സേവനം - സോളിഡാരിറ്റി
  പുസ്തകം / പത്രം / പ്രചരണം - ജമാ അതെ ഇസ്ലാമി
  ഖുറാന്‍ - മുജാഹിദ്
  ആത്മീയ സംസ്കരണം - തബ്ലീഗ്
  പ്രതിരോധം - NDF
  പള്ളികള്‍ / വിദ്യാഭ്യാസം - സുന്നി

  Good Idea... can we think like that. ?

  ReplyDelete
 3. വേണം ഇത്തിരിയൊക്കെ പരസ്പരം“ഗുണകാംക്ഷ”എന്നെങ്കിലും എല്ലാ സംഘടനക്കാരും ആഗ്രഹിച്ചെങ്കില്‍....
  ഒരേയൊരു ഇലാഹിലും,വേദഗ്രന്ഥത്തിലും അന്ത്യപ്രവാചകനിലും സര്‍വ്വോപരി ‘ആദര്ശവാക്യത്തിന്‍റെ’തണലിലും കഴിയുന്നവര്‍ പരസ്പരം ചൊറിഞ്ഞും,പിച്ചും മാന്തിയും കാലം കഴിക്കുന്നത് എന്തിന്‍റെ പേരിലാണെങ്കിലും അരുത്,അരുത്..തീരേയരുത്..!

  താങ്കളുടെ ഭാഗം വെപ്പ് ചിന്ത കൊള്ളാം.പക്ഷേ...പ്രശ്നപരിഹാരം ഇനിയുമൊരുപാടകലേയാണ്‍..വിഭാഗീയ-സങ്കുചിത ലേശമന്യേ പരസ്പരം വിട്ടുവീഴ്ചാ,ബഹുമാനാദരവുകളോടെ താന്താങ്ങള്‍ക്ക് ആവും വിധം ദീനീ പ്രവരത്തനം നടത്തിയാല്‍ തീരുന്ന പ്രശ്നങ്ങളേ യഥാര്‍ത്ഥത്തില്‍ ഈ സമുദായത്തിനകത്തുള്ളൂ..!ചില വിഭാഗങ്ങളുടെ സ്വാര്‍ഥതയും,മുന്‍ വിധികളുമാണ്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.തങ്ങളുടേത് എല്ലാം ശരികളും,മറ്റുള്ളവരുടേത് സര്‍വ്വത്ര തെറ്റുംകുറ്റവും എന്ന കാഴ്ചപ്പാട് നിര്‍ബന്ധമായും മാറ്റിയേ പറ്റൂ..!
  ചുരുക്കിപ്പറഞ്ഞാല്‍ ‘ബോഡീ ലാങ്ക്വജ്’ഒന്ന് ചെറുതായി ട്യൂണ്‍ ചെയ്താല്‍ തന്നെ തീരുന്ന പ്രശ്നങ്ങളാണിതൊക്കെ..
  നമുക്ക് പ്രാര്‍ഥിക്കാം,പ്രവര്‍ത്തിക്കാം..

  ReplyDelete
 4. സംഘടനകള് നടത്തുന്ന അനാവശ്യമായ വിഴുപ്പല്കുകളും വാദകോലാഹലങ്ങളും ഒഴിവാക്കി ഓരോരുത്തരും അവരവരുടെ തലത്തില് നിന്നു കൊണ്ട് ഇസ്ലാമിനനുഗുണമായ കാര്യങ്ങള് നിര്വഹിക്കുമ്പോള് മുകളില് സൂചിപ്പിച്ച സമവാക്യങ്ങള്കൊണ്ട് കുറിപ്പുകാരന് എന്താണോ ഉദ്ദ്യേശിച്ചത് അക്കാര്യം പൂര്ത്തിയാവുന്നു.അതാവട്ടെ ഉസ്ലാമിന് പ്രയോജനകരമാവുകയും ചെയ്യും. സമയമുണ്ടെങ്കില് ഈ വിഡിയോയും ഒന്നു കണ്ടു നോക്കാവുന്നതാണ്. ഈ അവസ്ഥകണ്ട് സംഘടന തന്നെ വേണ്ട എന്ന് പറഞ്ഞ് രംഗത്ത് വന്നവര്ക്കുള്ള മറുപടിയാണിതിലുള്ളത്.
  click here

  ReplyDelete
 5. ഈ പോരടികള്‍ ഒരൊറ്റ ദൈവവും വേദവും പോലും മനുഷ്യനെ ഒന്നിപ്പിക്കാന്‍ പര്യാപ്തമല്ല എന്നതിന് നിങ്ങള്‍ ചാര്‍ത്തുന്ന കൈ ഒപ്പായിരിക്കും എന്ന വാക്ക് വളരെ ഗൌരവപുര്‍വ്വം മനസ്സിലാക്കേണ്ടത് തന്നെയാണ്.

  ReplyDelete
 6. ഇവരുടെ പരിഹാസ്യമായ പല്ലില്‍കുത്തി മണപ്പിക്കലിനിടയില്‍ കെട്ടുപോകുന്ന പ്രകാശത്തെ കുറിച്ച് ഇവര്‍ ബോധവാന്‍മാരല്ല. അന്യന്‍റെ കണ്ണിലെ കരട് എടുക്കുന്നതിനു മുന്‍പ്‌ സ്വന്തം കണ്ണിന്‍റെ അന്ധത മാറ്റാന്‍ ഇവര്‍ക്കായെങ്കില്‍!
  വാദിച്ചു ജയിച്ചു വളര്‍ന്ന മതമാണോ ഇസ്‌ലാം?

  ReplyDelete
 7. മുസ്‌ലിംകള്‍ നനാഭാഗത്തു നിന്നും അക്രമിക്കപ്പെടുന്ന ഇന്നത്തെ ഈ അവസ്ഥയെക്കുറിച്ചും നബി തിരുമേനി(സ) വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുസ്‌ലിംകള്‍ മറ്റു സമുദായങ്ങളാല്‍ അക്രമിക്കപ്പെടും എന്ന് നബി(സ) പറഞ്ഞപ്പോള്‍ "അക്കാലത്ത് ഞങ്ങള്‍ എണ്ണത്തില്‍ കുറഞ്ഞവരാകുന്നതു കൊണ്ടാണോ" എന്ന് ഒരു സ്വഹാബി സംശയം പ്രകടിപ്പിച്ചപ്പോള്‍ നബി(സ) പ്രതിവചിച്ചത് ഇങ്ങനെ:

  "അല്ല, നിങ്ങള്‍ അന്നു വളരെ അധികമായിരിക്കും. പക്ഷേ, നിങ്ങള്‍ ഒഴുക്കില്‍ പെട്ട ചണ്ടി പോലെ ആയിരിക്കും"

  ഇതൊക്കെ പുലര്‍ന്നല്ലേ തിരൂ!

  ReplyDelete
 8. എന്താ പറയുക?
  നാണ ക്കേടിന്നു കയ്യും കാലും വെച്ച ഒരു സമുദായത്തില്‍ പിറന്നതെന്തിനെന്നു എന്ന് പോലും തോന്നിപ്പോകുന്നെങ്കില്‍ ആരെയും കുറ്റം പറയേണ്ട.....
  പ്രസന്നന്‍ .....ഞാനുണ്ട് താങ്കള്‍ടെ കൂടെ.......എന്നെയും കൂട്ടുക

  ReplyDelete
 9. അതുകൊണ്ട് മൌദൂദി എന്നുച്ചരിക്കുന്നതാണ് കുഴപ്പെമെങ്കില്‍ അതൊക്കെ ഒഴിവാക്കി ഒരു സന്ധിക്ക് ജമ അതെ ഇസ്ലാമിക്കും ചിന്തിക്കാവുന്നതാണ് !

  sure.......
  ഞാന്‍ തയ്യാറാണ്

  ReplyDelete
 10. പക്ഷെ മരണവും മരണാനന്തര ജീവിതവും വിശ്വസിക്കുന്ന ഓരോ മുസ്ലിമിന്റെ മുമ്പിലും ഓരോ നേതാക്കളുടെ മുമ്പിലും ഞാന്‍ ഈ സങ്കട ഹരജി സമര്പിക്കുന്നു. വിട്ടു വീഴ്ച കൊണ്ട് ഒരടിമയുടെ അന്തസ്സ് അള്ളാഹു ഉയര്തുകയെ ഉള്ളു . കേരളീയ മുസ്ലിം സംഘടിത ശക്തിയുടെ മാറ്റത്തിനു ഹേതു വകുന്ന ഒരു തീരുമാനത്തിനു ശ്രമിച്ചു നിങ്ങള്‍ നടത്തിയ ഏതു വിട്ടു വീഴ്ചക്കും അള്ളാഹു നല്‍കുന്ന അന്തസ്സ് മാത്രം പോരെ നിങ്ങള്ക് !
  ഞാന്‍ കുറെ commends ഇടും ഇതില്‍
  ഒന്നും കരുതരുത്....

  ReplyDelete
 11. എന്റെ കുറിപ്പില്‍ തീര്‍ച്ചയായും സ്കലിതങ്ങള്‍ കണ്ടേക്കാം , പക്ഷെ മഹാരഥന്‍മാരുള്ള ഈ സമുദായത്തിന്റെ ചിന്തകരക് / നേതാക്കള്‍ക് മുന്നില്‍ പരിഷ്കരിക്കാവുന്ന ഒരു സ്ഫുലിംഗം ഇതില്‍ കണ്ടെത്താന്‍ സാധിക്കണേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന . ആരെഴുതി എന്നത് വിഷയമേ അല്ല. ഇതു അന്ത്യ പ്രവാചകന്റെ സമുദായത്തിന്റെ ഹൃദയത്തില്‍ നിന്ന് തെറിച്ചു പോയ ഒരു രക്ത കട്ടയുടെ വിലാപം മാത്രം . ശ്രവിക്കാന്‍ അള്ളാഹു തന്ന കാതുകലുണ്ടോ സോദരരെ ?

  ReplyDelete
 12. ഇതു അന്ത്യ പ്രവാചകന്റെ സമുദായത്തിന്റെ ഹൃദയത്തില്‍ നിന്ന് തെറിച്ചു പോയ ഒരു രക്ത കട്ടയുടെ വിലാപം മാത്രം .

  ഇതു അന്ത്യ പ്രവാചകന്റെ സമുദായത്തിന്റെ ഹൃദയത്തില്‍ നിന്ന് തെറിച്ചു പോയ ഒരു രക്ത കട്ടയുടെ വിലാപം മാത്രം .  ഓഓ ......................

  ഇത്രക്ക് വേണമായിരുന്നോ വേദനിപ്പിക്കല്‍....????!!!!!!!

  ReplyDelete
 13. എന്‍റെ ഹൃദയവും പൊട്ടുകയാണിത് വായിച്ചിട്ട് .............

  ReplyDelete
 14. ഒരുമിക്കാനവില്ലെങ്കിലും പരസ്പര പൂരകമാവുന്ന ഒരു കൂട്ടയ്മ ? ഇത് പോലും ആഗ്രഹിക്കനാവാത്ത അന്യരോ നമ്മള്‍ . ആരും ചിരിച്ചു പോകരുത് എന്ന മുന്നരിയിപ്പോടെങ്കിലും ഒരു വീതം വയ്പ് സമര്പിക്കുകയാണ്. സ്വയം പൂര്‍ണമായ ഇസ്ലാമിനെ പിളര്‍ത്തി എന്നൊന്നും പറയല്ലേ.
  രാഷ്ട്രീയം - ലീഗ്
  സാമൂഹ്യ സേവനം - സോളിഡാരിറ്റി
  പുസ്തകം / പത്രം / പ്രചരണം - ജമാ അതെ ഇസ്ലാമി
  ഖുറാന്‍ - മുജാഹിദ്
  ആത്മീയ സംസ്കരണം - തബ്ലീഗ്
  പ്രതിരോധം - NDF
  പള്ളികള്‍ / വിദ്യാഭ്യാസം - സുന്നി


  KOLLAAM VEETHAM VEPPU COrrect aanallo

  ReplyDelete
 15. വേര്‍ഡ്‌ verification ഒഴിവാക്കിക്കൂടെ മാഷെ

  ReplyDelete
 16. വേണ്ട ...
  എന്നിട്ടും എത്ര പേരാണ് വന്നു വായിക്കുന്നത് ?

  ReplyDelete
 17. ചികിത്സിക്കേണ്ടത് രോഗത്തിനാണ്‌. അതിനാദ്യം രോഗമെന്താണെന്ന് കണ്ടെത്തണം. അല്ലാതെ...തല്‍കാല ശമനത്തിന് മരുന്ന് കൊടുത്തത് കൊണ്ട് രോഗം മാറില്ല.
  ഇത് മനസ്സിലാക്കിയിട്ടു വേണം ഒരു ചുവടു വെപ്പും നടത്തേണ്ടത്.
  നാം ചിന്തിക്കേണ്ടത്, നമുക്ക് നമ്മുടെ നാട്ടിലതെത് തന്നെയാവാം.
  കേരള മുസ്ലിംകളില്‍ എന്ന് മുതലാണ്‌ വിഭാഗീയതക്ക് തുടക്കം കുറിച്ചത്? ആരാണ് വിഭാഗീയത ഉണ്ടാക്കിയത്? ഇങ്ങിനെ ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍, രോഗം ഉണ്ടാവാനുള്ള കാരണത്തെ കുറിച്ച് ചിന്തിച്ചു, അന്തരീക്ഷം ശുദീകരിക്കെണ്ടതുണ്ട്. അതുകൊണ്ട്, ആദ്യം എല്ലാവരും നല്ലൊരു അന്വേഷണം നടത്തുക. കേരളത്തില്‍ വളരെ ഐക്യത്തോടെ പോന്നിരുന്ന ഒരു ഗട്ടത്തില്‍ നിന്ന്, എങ്ങിനെ ഇന്നത്തെ അവസ്ഥയില്‍ എത്തി? ഇതിന്റെ കാരണക്കാര്‍ ആരാണ്?
  ഇതിനെ കുറിച്ച് മുന്‍ വിധിയോടെ പ്രതികരിക്കാതെ, ആരുണ്ട്‌ ഒരു നിഷ്പക്ഷ അന്വേഷണം നടത്താന്‍? എന്നിട്ട് സത്യം വെട്ടിത്തുറന്നു പറയാന്‍.?
  രോഗ പ്രതിവിധിയെക്കാള്‍ പ്രതാനമാണ് രോഗപ്രതിരോധം.
  നിങ്ങള്ക്ക് പറയാം...പക്ഷെ ആത്മര്തത കൈമുതലുന്ടെങ്കില്‍....
  ഞാന്‍ എഴുതിയതിന്റെ മറുപടി ആണെങ്കില്‍, എന്‍റെ ഇമെയില്‍ ഇലെക്കും ഒരു മെസ്സേജ് വിട്ടാല്‍ നന്ന്.
  ashruak@gmail.com

  ReplyDelete
 18. പ്രിയ പ്രസന്നന്‍,

  ഹൃദയ സ്പര്‍ശിയായ താങ്കളുടെ പരിദേവനം വായിച്ചു. ഇസ്‌ലാമിനോട് അല്പമെങ്കിലും സ്നേഹമുള്ള ഏതൊരാളുടെ ഉള്ളിലും കിടന്നു നീറിപ്പുകഞ്ഞു കൊണ്ടിരിക്കുന്ന വികാരങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് താങ്കളുടെ ലേഖനത്തില്‍ കാണാന്‍ സാധിക്കുന്നത്. വിഷയം താങ്കള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി.

  സമകാലീന ഇസ്‌ലാമില്‍ കാണുന്ന അന്തഃചിദ്രങ്ങളും വടം‌വലിയും വെറും യാദൃച്ഛിക സംഭവങ്ങള്‍ അല്ല എന്നാണ് വിശുദ്ധ ഖുര്‍‌ആനില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. ഭാവിയില്‍ ഇസ്‌ലാമിനു സംഭവിക്കാനിരിക്കുന്ന (ഇന്നു സംഭവിച്ചു കൊണ്ടിരിക്കുന്ന) ഭയാനകമായ അധഃപതനത്തെക്കുറിച്ച് നബി(സ) മുന്‍‌കൂട്ടി നമ്മെ അറിയിച്ചിട്ടുണ്ട്. അതിനുള്ള പ്രതിവിധിയും നബി(സ) തന്നെ നിര്‍ദ്ദേശിച്ചിട്ടും ഉണ്ട്; നമ്മുടെ പ്രതിവിധികള്‍ വിലപ്പോവില്ല.

  ഹദ്‌റത്ത് അലി (റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: 'തീര്‍ച്ചയായും ജനങ്ങളില്‍ ഒരു കാലം വരും. അന്ന് ഇ‌സ്‌ലാമിന്‍റെ നാമവും ഖുര്‍‌ആന്‍റെ ലിപിയും മാത്രം അവശേഷിക്കും; അവരുടെ പള്ളികള്‍ ജനപ്പെരുപ്പമുള്ളവയായിരിക്കമ്മെങ്കിലും ഭക്തി ശൂന്യങ്ങളായിരിക്കും. അവരുടെ ആലിംകള്‍ ആകശത്തിനു കീഴിയില്‍ ഏറ്റവും നികൃഷ്ടരായിരിക്കും. ഫിത്ന അവരില്‍ നിന്നു പുറപ്പെടുകയും അവരിലേക്കു തന്നെ മടങ്ങിച്ചെല്ലുകയും ചെയ്യും. (മിശ്ക്കാത്ത്)

  എത്ര വ്യക്തമായി പുലര്‍ന്നിരിക്കുന്നു ഈ പ്രവചനം!

  ReplyDelete
 19. assalamu alykum wa rahmatullah.

  Thank you for writing this beautiful article. May Allah open the heart of kerala Muslims to the important points which you presented in this article. Aameen.

  ReplyDelete
 20. ഈ കൂട്ടായ്മ എന്തിന്? താങ്കള്‍ ഉന്നയിച്ച ഈ functional division ജാതീയതയോട് അടുക്കുന്നില്ലെങ്കിലും, ഇന്നത്തെ കേരള ക്രൈസ്തവ സമുദായം ഭൂമിയുടെ ഈ കരയിലും ഒരു ആധുനിക സ്വര്‍ഗം പണിയിക്കുന്നതിനപ്പുറം പോകുമോ? Anwar

  ReplyDelete
 21. പ്രതികരിച്ച ഏവര്‍ക്കും നന്ദി .
  വിഷയത്തിന്റെ ഗൌരവം ബോധ്യ്പ്പെടുതന്നതില്‍ പരാജയെപ്പെട്ടിട്ടോ , അല്ലെങ്കില്‍
  സ്വന്തം കൂട്ടിലേക്ക് കല്ലെറിയാന്‍ ഭയക്കുന്നതോ ആവാം ഞാന്‍ പ്രതീക്ഷിച്ച ചര്‍ച്ച
  നടന്നതെ ഇല്ല ....
  അല്ലെങ്കിലും ഇതൊക്കെ പലരുടെയും പരിധിക്ക് പുറത്തു തന്നെ .
  ഒരിക്കല്‍ കൂടി നന്ദി , എല്ലാവര്ക്കും

  ReplyDelete
 22. കുറിപ്പുകാരെന്റെ ആത്മാര്‍ഥമായ വിശകലനം ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതും, ത്യാഗ മനസ്സോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്നതും ആണ്.. സമാന മനസ്കര്‍ ഈവിഷയം കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കി പുരോഗമിപ്പിക്കണേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.... പ്രാര്‍ത്ഥിക്കുന്നു ...

  ReplyDelete
 23. വീതം വെച്ചതു അക്ഷരം പ്രതി ശരിയാണ്‌. മതം ഭൗതികം എന്ന പേരിട്ടു വിളിച്ചപ്പോൾ തന്നെ പ്രവർത്തനങ്ങൾ രണ്ടു തട്ടിലേക്കു ഭാഗിക്കപ്പെട്ടു. എല്ലാം ഒന്നിൽ നിന്നു തന്നെയാണെന്ന തിരിച്ചറിവിലൂടെ പ്രവർത്തനങ്ങൾ തുടരാൻ സാധിച്ചാൽ ഈ ഭാഗം വെപ്പിന്റെ ആവശ്യമില്ലാതെ ഒരു കൊടിക്കു കീഴിൽ അണിനിരക്കാൻ സാധിക്കുക തന്നെ ചെയ്യും..

  ReplyDelete