Wednesday, August 11, 2010

സകാത്ത്

ഖുറാനില്‍ അള്ളാഹു നമസ്കാരത്തെ കുറിച്ച് പറയുമ്പോഴൊക്കെ സകാതിനെയും ചേര്‍ത്ത് പറയുന്നു. സമകാലീന മുസ്ലിങ്ങള്‍ നമസ്കാരത്തെ കുറിച്ച് പറയുമ്പോഴൊക്കെ ചേര്‍ത്ത് പറയുക നോമ്പിനെ കുറച്ചാണ് ? സൌമ്യമായി പറഞ്ഞാല്‍ ഇതൊരു അട്ടിമറിയാണ് . അതെ സമയം നമ്മള്‍ വാദിക്കുന്നത് ജൂത ക്രൈസ്തവര്‍ അവരുടെ വേദ പുസ്ടകതോട് കാട്ടിയത് നമ്മള്‍ കാട്ടുന്നില്ലെന്നും ?
എന്ത് കൊണ്ടാണ് നാം സകാതിനെ ഒഴിവാക്കിയത് ?
പണം നഷ്ടപെടുതന്നതെന്തും അസഹനീയമാവുന്ന ആധുനിക ലോക ക്രമതോട് നാമും രാജിയായി !
ഇതൊരു സൂചന മാത്രം . ചിന്തിക്കുന്നവര്‍ മനനം ചെയ്യേട്ടെ
സ്വ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമിക്കട്ടെ , അന്യരെ പ്രേരിപ്പിക്കട്ടെ

5 comments:

 1. ഇയ്യിടെ അന്തരിച്ച കെ.ടി. അബ്ദുര്‍റഹീം സാഹിബിന്റെ വ്യത്യസ്ഥമായ ഒരു കാഴ്ചപ്പാടുണ്ട്. സകാത്തുമായി ബന്ധപ്പെട്ട മറ്റു വീക്ഷണങ്ങളിലൊക്കെ അദ്ദേഹത്തില്‍ നിന്ന് വ്യത്യസ്ഥ നിലപാട് പുലര്‍ത്തുന്നവരുടെ കൂടെയാണ് ഞാനുള്ളത്.

  (സകാത്തിനെക്കുറിച്ച് കെ.ടി.യുടെ വീക്ഷണം ഇതാണ്. സകാത്ത് എന്നാല്‍ ഉള്ളവനും ഇല്ലാത്തവനും നല്‍കേണ്ടുന്ന ദാനമാണ്. എന്നാല്‍ നല്‍കിയില്ലെങ്കിലും ഇസ്ലാമിക ഭരണകൂടം പിടിച്ചെടുക്കുന്ന ദാനത്തിന് പറയേണ്ട പേര്‍ സദഖ എന്നാണ്.)

  നേരത്തെ പറഞ്ഞ സകാത്ത് എന്ന ദാനം അപ്പോള്‍ നിര്‍ബന്ധമോ എന്ന് ചോദിച്ചാല്‍ അതെ എന്ന് പറയേണ്ടിവരും. പാവപ്പെട്ടവനും ആവശ്യക്കാരനും തന്റെ കഴിവനുസരിച്ച് ദാനം ചെയ്യുക എന്നത് മുസ്‌ലിമായ ഏതൊരു വ്യക്തിയുടെയും കടമയാണ്. സാധാരണ ഐശ്ചികദാനം എന്നാണ് നാം പ്രസ്തുത ദാനത്തെക്കുറിച്ച് പറയാറുള്ളത്. അങ്ങനെയൊരു ധാനമില്ല. ആവശ്യമല്ല എന്ന് തോന്നുമ്പോഴും കാശില്ലെങ്കിലും നല്‍കാതിരിക്കാം അത് വേറെ കാര്യമാണ്. നേരെ മറിച്ച് ആവശ്യക്കാരനാണ് എന്ന് ബോധ്യമാകുകയും കാശുണ്ടാവുകയും ചെയ്യെ. ഒരു മുസ്ലിം അത് നല്‍കാതിരിക്കുന്നത് നമസ്‌കാരം ഉപേക്ഷിക്കുന്ന പോലെ കുറ്റകരമാണ്.

  സദഖ(നാം ഐശ്ചികദാനം എന്ന് പറയുന്നതും ഖുര്‍ആന്‍ ഭരണകൂടം പിടിച്ചെടുക്കണം എന്നാവശ്യപ്പെട്ടതുമായ ദാനം) നിശ്ചയിച്ച പരിധി എത്തിക്കഴിഞ്ഞാല്‍ ഒരു നിശ്ചിത വിഹിതം മാത്രം ബന്ധപ്പെട്ടവരെ ഏല്‍പിക്കുന്നതിനാല്‍ ബാധ്യതയില്‍നിന്ന് മുക്തമാകുന്ന ദാനമാണ്.

  രണ്ടായാലും താങ്കള്‍ പറഞ്ഞപോലെ പൊതുവെ മുസ്ലിംകള്‍ അഞ്ചാം സ്ഥാനത്തേ സകാത്തിനെ കാണുന്നുള്ളൂ. ഹജ്ജിന് പോകുന്നവനും ദാനത്തിന്റെ കാര്യത്തില്‍ പിശുക്കനാകുന്നു. അത് ഇസ്ലാമിന് നിരക്കുന്നതല്ല.

  (മുകളില്‍ നല്‍കിയത് എന്റെ ചിന്തകളാണ് ഏതെങ്കിലും പ്രസ്ഥാനത്തിന്റെ നിലപാടായി അത് തെറ്റിദ്ധരിക്കപ്പെടരുത്.)

  ReplyDelete
 2. സകത്തിനെ കുറിച്ച് പറയാനും കാമ്പയിന്‍ നടത്താനും സംഘടനകള്‍ക്ക്‌ മടിയാണ്. മുതലാളിമാരെ പിണക്കേണ്ട എന്ന് കരുതിയാവാം.

  ReplyDelete
 3. ലത്തീഫ് , HAFEEZ
  നന്ദി ,
  ഞാന്‍ തന്നെ ഇവിടേയ്ക്ക് വരാറില്ല
  നന്മകള്‍ നേരുന്നു

  ReplyDelete
 4. പൈസ തൊട്ടുള്ള 'കളി'യൊന്നും വേണ്ട.

  ReplyDelete
 5. പണത്തിനു മുകളിൽ സക്കാത്തിനും പറക്കക്കള്ളിയില്ല

  ReplyDelete