Wednesday, June 17, 2009

അച്ഛന്‌

അച്ഛാ കൈ പിടിച്ചേ നടക്കുക
പിച്ച വെക്കുന്ന കാലമല്ലെ ഇത്‌

ഡിമെന്‍ഷ്യ കൊത്തി തിന്നുന്ന തലച്ചോറിലും
ഓര്‍ത്തു വെക്കുന്നത്‌ കൂലിവേലക്കാരന്റെ
മക്കള്‍ കീഴടക്കിയ അകാശങ്ങള്‍

'അവനെടുത്തെടുത്തു മോശമാക്കി'
പരിഭവം ആശുപത്രി മുറികളൊടെങ്കിലും
കണ്ണില്‍ തിളങ്ങിയത്‌
അശുപത്രിയോളം വലുതായെടുത്ത മകന്റെ
വീട്ടിലന്തിയുറങ്ങാനെത്തിയ അഭിമാനം !

മൂകാംബികക്കെന്നു കള്ളം ചൊല്ലി
കാര്‍ അശുപത്രിയിലെക്കു വിട്ടപ്പൊളും
'നിന്റമ്മെയെ കൂട്ടേണ്ടെ ?
അവളെന്നും പശുക്കള്‍ക്‌ കാവലാളെന്നത്‌
സൂക്ഷിച കോശങ്ങല്‍ തുരുമ്മിപ്പോയതൊ
അതോ ..........?


മൂകാംബിക തൊഴുതു മടങ്ങി ചെല്ലുമ്പോള്‍
അമ്മക്കു മുല്ലപ്പൂ വാങ്ങണമെന്ന അഗ്രഹം ബാക്കി
മേറ്റ്ന്തൊക്കെ പറയാതെ പറഞ്ഞു ചൊല്ലി
എന്നാര്‍കറിയാം ?


അച്ഛാ കൈ പിടിച്ചേ നടക്കുക
പിച്ച വെക്കുന്ന കാലമല്ലെ ഇത്‌


മറവിയിലെക്കു മാഞ്ഞു പോവുന്നതു കാലമൊ
അതോ അച്ഛന്‍ തന്നെയൊ
സ്നേഹം പോലും തിരിച്ചറിയാത്ത
കാലമേ നീ ഏകനായി പുകഞ്ഞമരുക
സാക്ഷിയായി ഞാനും ധ്രുവ നക്ഷത്രവും മാത്രം !

No comments:

Post a Comment